KeralaLatest NewsNewsLife StyleDevotional

അനന്തപത്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവിലിന് സമീപം വീണ്ടും മുതലക്കുഞ്ഞ്

മുതല വസിക്കുന്ന ക്ഷേത്രക്കുളം എന്ന നിലയിൽ അനന്തപുരം ക്ഷേത്രം ഏറെ പ്രശസ്തമാണ്

കാസർകോട്: കുമ്പള അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവിലിന് സമീപം വീണ്ടും മുതലക്കുഞ്ഞ്. ബബിയ-3 എന്ന് പേരിട്ടിരിക്കുന്ന പുതിയ മുതലക്കുഞ്ഞ് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് ശ്രീകോവലിന് സമീപം എത്തിയത്. അരമണിക്കൂറോളം അവിടെ കിടന്നശേഷം കുളത്തിലേക്ക് പോയി.

ക്ഷേത്ര പൂജാരി സുബ്രഹ്മണ്യ ഭട്ട് വൈകുന്നേരം നട തുറക്കാൻ എത്തിയപ്പോഴാണ് കുഞ്ഞു ബിബിയയെ കണ്ടത്. തുടർന്ന് അദ്ദേഹം ദൃശ്യം മൊബൈലില്‍ പകർത്തി. ഏകദേശം നാലരയടി നീളമുണ്ട്‌ മുതലക്കുഞ്ഞിനു.

read also: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ തീപിടിത്തം

മുതല വസിക്കുന്ന ക്ഷേത്രക്കുളം എന്ന നിലയിൽ അനന്തപുരം ക്ഷേത്രം ഏറെ പ്രശസ്തമാണ്. യഥാർത്ഥ ബിബിയ 2022 ഒക്ടോബർ 9നാണ് പ്രായാധിക്യം മൂലം ചത്തത്. 80 വർഷത്തോഷം ബിബിയ കുളത്തിലുണ്ടായിരുന്നു. പകരം മറ്റൊരു മുതല എത്തുമെന്ന് പ്രശ്നം വയ്‌പ്പിൽ കണ്ടെത്തിയിരുന്നു. 2023 നവംബറിലാണ് ക്ഷേത്രക്കുളത്തില്‍ വീണ്ടും മുതലയുടെ സാന്നിധ്യം അധികൃതർ തിരിച്ചറിഞ്ഞത്. ബബിയ മുതല കഴിഞ്ഞിരുന്ന കുളത്തിലെ അതേ മടയ്‌ക്കുള്ളില്‍ തന്നെയാണ് പുതിയ മുതലയെയും കണ്ടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button