Latest NewsIndiaNews

ഏത് മതത്തില്‍പ്പെട്ടവരായാലും യൂണിഫോം മാത്രം ധരിച്ചുവേണം സ്‌കൂളിലെത്താൻ: ഹിജാബ് വിവാദത്തില്‍ അമിത് ഷാ

ഹിജാബ് വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിന് കഴിയില്ലെന്നും അതിനുള്ള അത്തരക്കാരുടെ ശ്രമങ്ങള്‍ വിഫലമാവുമെന്നും അമിത് ഷാ പറഞ്ഞു.

ന്യൂഡൽഹി: ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും സ്‌കൂള്‍ / കോളേജ് അനുശാസിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിക്കണമെന്ന് അമിത് ഷാ പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും മതങ്ങള്‍ക്കതീതരായിരിക്കണം വിദ്യാര്‍ത്ഥികളെന്നും, ഏത് മതത്തില്‍പ്പെട്ടവരായാലും യൂണിഫോം മാത്രം ധരിച്ചുവേണം സ്‌കൂളിലെത്താനെന്നും അമിത് ഷാ പറഞ്ഞു.
സി.എന്‍.എന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

Read Also: സ്‌കൂളിൽ യൂണിഫോം നിർബന്ധമാക്കണമെന്ന് പറഞ്ഞതിന് ശേഷം നിരന്തരം വധഭീഷണി: ഹർഷയുടെ കൊലപാതകത്തിന് പിന്നിൽ?

ഹിജാബ് വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിന് കഴിയില്ലെന്നും അതിനുള്ള അത്തരക്കാരുടെ ശ്രമങ്ങള്‍ വിഫലമാവുമെന്നും അമിത് ഷാ പറഞ്ഞു. ‘ഹിജാബ് വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കണം. കോടതി വിധി വരുന്നത് വരെ എന്റെ വ്യക്തിപരമായ അഭിപ്രായം ഞാന്‍ പറയും, എന്നാല്‍ വിധി വന്നാല്‍ കോടതിയുടെ തീരുമാനം ഞാനും അംഗീകരിക്കും’- അമിത് ഷാ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button