Latest NewsNewsIndia

മിഷന്‍ 274 ആവര്‍ത്തിക്കാന്‍ ബിജെപി: 2019 -ൽ മോദി തന്നെ അധികാരത്തിലെത്തും

ന്യൂഡൽഹി: മോദി- അമിത്ഷാ കൂട്ടുകെട്ടിന് മുന്നിലുള്ളത് കർണ്ണാടക എന്ന കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനവും കേരളവും ബംഗാളുമാണ്.2019ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി ഇപ്പോഴെ കരുക്കള്‍ നീക്കി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ മോദി പ്രഭാവത്തില്‍ ഭരിക്കാന്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബിജെപി വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മിഷന്‍ 350 എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. 350 സീറ്റുകള്‍ പിടിച്ച്‌ പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ മുന്നേറ്റമെങ്കിലും അടുത്ത തവണ ബിജെപിക്ക് ലഭിച്ച ലോകസഭാ സീറ്റുകളില്‍ ഇത്തവണ ലഭിച്ചേക്കില്ലെന്ന ആശങ്കയുണ്ട്.

അതുകൊണ്ട് തന്നെ മിഷന്‍ 120 എന്ന പേരില്‍ ത്തവണ വിജയം ലക്ഷ്യമിടുന്ന സീറ്റുകള്‍ക്കായി പരിശ്രമം തുടങ്ങിയിട്ടുണ്ട്. 20 സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്നു. അതുകൊണ്ട് തന്നെ ഭരണവിരുദ്ധ വികാരവും മോദിയും കൂട്ടരും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ഹിന്ദി ഹൃദയഭൂമിയില്‍ നേടി വന്‍ വിജയം ആവര്‍ത്തിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി 120 അധികം സീറ്റുകള്‍ കരസ്ഥമാക്കുക എന്നാണ് ബിജെപിയുടെ ഉന്നം. നിലവില്‍ ബിജെപി വിജയിച്ച മണ്ഡലങ്ങള്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തിന് പുറമേയാണ് ഈ നീക്കം.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലായി 25 ലോക്സഭാ സീറ്റുകളാണുള്ളത്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിക്ക് ഇവിടുത്തെ 25 ലോക്സഭാ സീറ്റുകളും 14 രാജ്യസഭാ സീറ്റുകളും നിര്‍ണ്ണായകമാണ്.കേരളമുള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി പുനഃസംഘടനയ്ക്ക് തയ്യാറെടുക്കുന്നു. അടുത്തു തന്നെ പുതിയ സംസ്ഥാന അധ്യക്ഷന്മാരെയും ദേശീയ ഭാരവാഹികളെയും പ്രഖ്യാപിക്കാനായി നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.മോദി-അമിത് ഷാ മാജിക്കില്‍ ബിജെപി ഇനിയും ഏറെ മുന്നോട്ട് കുതിക്കാനാകുമെന്ന് ത്രിപുരയിലെ ഫലം തെളിയിക്കുകയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി ഭരണം തുടരാനുള്ള ജനഹിതമായി കൂടി ഇതിനെ ബിജെപി ഉയര്‍ത്തിക്കാട്ടും.

കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ആശ്വസിക്കാന്‍ നോര്‍ത്ത് ഈസ്റ്റ് തെരഞ്ഞെടുപ്പ് ഒന്നും നല്‍കുന്നില്ല. ജിഎസ്ടിയും നോട്ട് നിരോധനവും മോദിയെ തളര്‍ത്തിയില്ല. ശക്തനാക്കുകയും ചെയ്തു.രാജ്യസഭയിലും ഏറ്റവും വലിയ കക്ഷിയായി താമസിയാതെ ബിജെപി മാറും. ഇതോടെ ആഗ്രഹിക്കുന്നതെല്ലാം നിയമമാക്കാന്‍ മോദി സര്‍ക്കാരിന് കഴിയും. കര്‍ണാടക, ബംഗാള്‍ തുടങ്ങിയ വലിയ സംസ്ഥാനങ്ങളും കേരളവും ഒഴിച്ചാല്‍ ഇന്ത്യയുടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. നോര്‍ത്ത് ഈസ്റ്റിലെ ഫലങ്ങള്‍ കൂടി പുറത്തു വന്നതോടെ ഇന്ത്യയില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ 15 ആകും.

ബിജെപിയോ മുന്നണിയോ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ 20 ആയി മാറും. ഇനി ബിജെപിക്ക് മുന്നിലുള്ളത് ഈ വര്‍ഷം തന്നെ നടക്കുന്ന കര്‍ണാടകാ, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പുകളാണ്. ഈ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ ബിജെപി തോല്‍പ്പിക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. മോദിക്ക് 2019 -ൽ അധികാര തുടർച്ച ഉണ്ടാവാൻ യാതൊരു ബുദ്ധിമുട്ടുമില്ലെന്നാണ് സൂചനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button