ന്യൂഡല്‍ഹി: ബീഹാറിൽ തെരെഞ്ഞെടുപ്പ് വിജയത്തോട് അടുത്തിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ട്. ബിഹാറില്‍ എന്‍ഡിഎ സഖ്യം ലീഡ് നിലയില്‍ കേവലഭൂരിപക്ഷത്തിലേക്ക് അടുത്തിരിക്കെയാണ് നിര്‍ണായക സംഭാഷണം.
Read Also: അര്‍ണബ് ഗോസ്വാമി സുപ്രീം കോടതിയിലേക്ക്
ബിഹാറിലെ ബിജെപി മുന്നേറ്റത്തില്‍ സന്തോഷമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദനം അറിയിച്ചതായും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ബിഹാറില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്പോള് ബിജെപി മൂന്ന് സീറ്റില്‍ വിജയിച്ചിട്ടുണ്ട്.
Post Your Comments