ErnakulamNattuvarthaLatest NewsKeralaNews

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ ഒരുക്കണം, സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ ഉ​ട​ന്‍ നി​യ​മി​ക്കണം:ഹൈക്കോടതി

കൊ​ച്ചി: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ ഒരുക്കണമെന്നും എ​ട്ടു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ ഉ​ട​ന്‍ നി​യ​മി​ക്കണമെന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. നാ​ലു​പേ​ര്‍ പ​ക​ലും നാ​ലു​പേ​ര്‍ രാ​ത്രി​യി​ലും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കു​ന്ന ത​ര​ത്തി​ല്‍ ഇ​വ​രെ നി​യ​മി​ക്കാ​നാ​ണ് ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ജ​സ്റ്റീ​സ് സ​തീ​ഷ് നൈ​നാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ഉത്തരവ് ന​ട​പ്പാ​ക്കി 23ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും ഹൈക്കോടതി ആവശ്യപ്പെട്ടു. കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ എ​ണ്ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പരിഗണിച്ച് എ​ത്ര സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ വേ​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​ഡ്ജി അധ്യക്ഷ​നാ​യ നി​രീ​ക്ഷ​ണ​സ​മി​തി ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button