KeralaLatest NewsNews

ഹൈക്കോടതിയുടെ ആനയെഴുന്നള്ളിപ്പ് നിയന്ത്രണം നീക്കാനാകില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി; ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്‌നേഹികളുടെ സംഘടനകളുടെ ആവശ്യം നിരസിച്ച് സുപ്രീം കോടതി. കേരളത്തില്‍ ആനയെഴുന്നള്ളിപ്പിനിടെ വീണ്ടും അപകടങ്ങള്‍ സംഭവിക്കുന്നതിനാല്‍ ഹൈക്കോടതി നല്‍കിയിരിക്കുന്ന സ്റ്റേ നീക്കണമെന്ന് കാട്ടിയാണ് അപേക്ഷ എത്തിയത്. ഈക്കാര്യത്തില്‍ അടിയന്തരവാദം കേള്‍ക്കണമെന്നായിരുന്നു ആവശ്യം.

Read Also: ചൈനയുമായി കൈകോര്‍ത്ത് പാകിസ്ഥാന്‍

എന്നാല്‍ കേസില്‍ അടിയന്തര വാദം സാധ്യമല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി. കേസില്‍ കോടതി ലിസ്റ്റ് ചെയ്യുന്ന മുറയ്ക്ക് പരിഗണിക്കാനാകൂവെന്നും മറ്റ് വിഷയങ്ങള്‍ ഹൈക്കോടതിയാണ് പരിഗണിക്കേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ ശിവരാത്രി ഉത്സവങ്ങള്‍ വരാനിരിക്കെ ഉത്സവങ്ങള്‍ തടയാനുള്ള നീക്കമെന്നാണിതെന്ന് തിരുവമ്പാടി , പാറമേക്കാവ് ദേവസ്വങ്ങള്‍ക്കായി അഭിഭാഷകന്‍ എം ആര്‍ അഭിലാഷ് വാദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button