Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

അന്വേഷണത്തിൽ സഹകരിക്കാത്ത റോയ് വയലാട്ട് അടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ : കോടതി തീരുമാനം ഇന്ന്

കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പീഡന പരാതിയിൽ അറസ്റ്റ് ചെയ്ത ഹോട്ടലുടമ റോയ് വയലാട്ട്, സൈജു തങ്കച്ചൻ, അഞ്ജലി റിമ ദേവ് എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികളിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും.

കുറ്റാരോപിതർ അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും നിലപാട്. അതിനാൽ തന്നെ, ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർക്ക് ജാമ്യം നൽകരുതെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വാദിക്കും.

പെൺകുട്ടിയുടെ പരാതി വ്യാജമാണെന്നും, ഇവർ മാധ്യമങ്ങളിലൂടെയടക്കം തങ്ങൾക്കെതിരെ തെറ്റായ പ്രചാരണം നടത്തുകയാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അവരുടെ ഭാഗം ശരി എന്ന് തെളിയിക്കാൻ ചില ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്നും കഴിഞ്ഞ തവണത്തെ വിസ്താരത്തിൽ പ്രതികൾ മൊഴി നൽകിയിരുന്നു.

2021 ഒക്ടോബർ 20ന്, കൊച്ചിയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിക്കാരിയായ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button