മലപ്പുറം: മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. വില്‍പ്പനയ്ക്കായി എത്തിച്ച 51 ഗ്രാം എം ഡി എം എയുമായി രണ്ടു പേര്‍ പിടിയിൽ. ആലിപ്പറമ്പ് കാമ്പ്രം സ്വദേശികളായ ബംഗ്ലാവില്‍ വീട്ടില്‍ മുഹമ്മദ് നിഷാദ് (22), കിഴക്കേക്കര വീട്ടില്‍ മുഹമ്മദ് മുസ്തഫ(30) എന്നിവരെയാണ് 51 ഗ്രാം എംഡിഎംഎ യുമായി പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ.നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്.
Read Also: സിപിഎം രാഷ്ട്രീയഭീകര സംഘടന: കെ സുധാകൻ
ആഡംബര കാറുകളിലും മറ്റും ഒളിപ്പിച്ച് വന്‍ തോതില്‍ എം ഡി എം എ കേരളത്തിലേക്ക് കടത്തുന്നതായും ഇതിന്റെ ഏജന്‍റുമാരായി ചെര്‍പ്പുളശ്ശേരി,ചെത്തല്ലൂര്‍ ഭാഗങ്ങളിലെ ചിലര്‍ പ്രവര്‍ത്തിക്കുന്നതായും പോലീസ് പറഞ്ഞു. ഗോവ,ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘമാണ് ഇതിന് പിന്നിലെന്നും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് വ്യക്തമാക്കി.
Post Your Comments