CricketLatest NewsNewsInternationalSports

ക്യാച്ച് നഷ്ടപ്പെടുത്തി: സഹതാരത്തിന്റെ മുഖത്തടിച്ച് പാക് പേസര്‍

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ സഹതാരത്തിന്റെ മുഖത്തടിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്. പെഷവാര്‍ സാല്‍യ്ക്കെതിരായ മത്സരത്തിൽ ലാഹോര്‍ ക്വാലന്‍ഡേഴ്സ് താരമായ റൗഫ് ആദ്യത്തെ അവസരം പാഴാക്കിയതിന് കമ്രാന്‍ ഗുലാമിന്റെ മുഖത്തടിക്കുകയായിരുന്നു. അഫ്ഗാനിസ്താന്‍ താരം ഹസ്റത്തുള്ള സസായിയെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിന്റെ അരിശത്തിലാണ് റൗഫ്, ഗുലാമിന്റ മുഖത്തടിച്ചത്.

പെഷവാര്‍ സാല്‍യ്ക്കെതിരായ മത്സരത്തിന്റെ രണ്ടാം ഓവറിലാണ് സംഭവം. റൗഫിന്റെ രണ്ടാം പന്തില്‍ പെഷവാറിന്റെ താരം ഹസ്റത്തുള്ള സസായിയുടെ ക്യാച്ച് കമ്രാന്‍ വിട്ടു കളഞ്ഞു. പിന്നീട്, രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ മുഹമ്മദ് ഹാരിസിനെ റൗഫ് പുറത്താക്കി. ബൗണ്ടറി ലൈനില്‍ ഫവാദ് മുഹമ്മദ് ക്യാച്ചെടുത്താണ് മുഹമ്മദ് ഹാരിസിനെ മടക്കിയത്.

Read Also:- ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കാന്‍..

ആദ്യത്തെ അവസരം പാഴാക്കിയതിന് റൗഫ്, ഗുലാമിന്റെ മുഖത്തടിച്ചു. എങ്കിലും, വിക്കറ്റ് വീണ സന്തോഷത്തിൽ ഗുലാം സഹതാരങ്ങൾക്കൊപ്പം ചിരിയോടെ പങ്കുചേര്‍ന്നു. പിന്നാലെ, അംപയര്‍ താരത്തിന് താക്കീത് നൽകിയെങ്കിലും പലരും രൂക്ഷമായിട്ടാണ് റൗഫിന്റെ ചെയ്തിയോട് പ്രതികരിച്ചത്. താരം മാപ്പ് പറയണമെന്നാവശ്യം ഉയർന്ന് വരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button