കുവൈത്ത് സിറ്റി: മുസാഫർ ആപ്പ് താത്കാലികമായി നിർത്തലാക്കുമെന്ന് കുവൈത്ത് ഡിജിസിഎ. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനാണ് മുസാഫർ ആപ്പ്. 2022 ഫെബ്രുവരി 23 മുതൽ മുസാഫർ സംവിധാനത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
Read Also: ഉക്രൈന്‍ സംഘര്‍ഷവും ക്രൂഡ് ഓയില്‍ വില വര്‍ധനവും : ആശങ്ക രേഖപ്പെടുത്തി നിര്‍മല സീതാരാമന്‍
കുവൈത്ത് മുസാഫിർ സംവിധാനത്തിനൊപ്പം ഗാർഹിക ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന ബിൽസലാമാഹ് സംവിധാനം, കുവൈത്തിന് പുറത്ത് നിന്നുള്ള പിസിആർ ടെസ്റ്റ് വിവരങ്ങൾ നൽകുന്നതിനുള്ള മൊന സംവിധാനം തുടങ്ങിയവയും നിർത്തിലാക്കി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ സംവിധാനങ്ങളുടെ ഉപയോഗം ഒഴിവാക്കിയതായും അധികൃതർ വ്യക്തമാക്കി.
Post Your Comments