Latest NewsKeralaNews

ശിവശങ്കറിനെ പിണറായിക്ക് കൈവിടാൻ കഴിയില്ല, മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് അയാൾ: കെ. സുധാകരൻ

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, ഇഡി അന്വേഷണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കാൻ മുഖ്യമന്ത്രി വ്യഗ്രത കാണിച്ചുവെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: എം. ശിവശങ്കര്‍ ആത്മകഥ എഴുതാൻ അനുമതി വാങ്ങിയില്ലെന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടി വന്നത് ഗത്യന്തരമില്ലാതെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ചട്ടങ്ങള്‍ ലംഘിച്ച ശിവശങ്കറിനെതിരേ നടപടി സ്വീകരിക്കാന്‍ ഈ കാരണം ധാരാളമാണ്. എന്നാൽ, മുഖ്യമന്ത്രി തന്റെ വിശ്വസ്തനെ സംരക്ഷിക്കുകയാണ്. സുദീര്‍ഘകാലം കൂട്ടുകക്ഷിയായിരുന്ന ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് കൈ വിടാൻ കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ശിവശങ്കര്‍ വായ തുറന്നാല്‍ സർക്കാർ വീഴുമെന്നും, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: കൊച്ചി മെട്രോ പാലത്തിന് നേരിയ ചെരിവുണ്ട്, സാഹചര്യം അപകടകരമല്ല: ഇ ശ്രീധരൻ

‘മറ്റൊരു ഉദ്യോഗസ്ഥനും ലഭിക്കാത്ത സംരക്ഷണവും ആനുകൂല്യവുമാണ് ശിവശങ്കറിന് കിട്ടുന്നത്. രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട കേസിലും, സ്വര്‍ണക്കടത്ത് കേസിലും അദ്ദേഹം വിചാരണ തടവുകാരനായി ജയിലില്‍ കിടന്നതാണ്. എന്നിട്ടും, സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, ഇഡി അന്വേഷണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കാൻ മുഖ്യമന്ത്രി വ്യഗ്രത കാണിച്ചു.’ സുധാകരൻ ചൂണ്ടിക്കാട്ടി.

‘കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ അദ്ദേഹം പുസ്തകത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്നിട്ടും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശിവശങ്കറിനെതിരെ നടപടികൾ ഒന്നും എടുക്കുന്നില്ല’ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button