YouthLatest NewsKeralaMenNewsIndiaFood & CookeryLife Style

പഴം കഴിച്ചാൽ പയറു പോലെ നടക്കാം, പകൽ സമയത്ത് പഴങ്ങൾ കഴിച്ചാൽ വേനലിനെ അതിജീവിക്കാം

പഴവർഗ്ഗങ്ങൾ നമ്മുടെ ശരീരത്തിന് വളരെയേറെ ഗുണം നൽകുന്ന ഭക്ഷ്യവസ്തുക്കളാണ്. ധാതുക്കള്‍, വിറ്റാമിനുകള്‍, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പഴവര്‍ഗ്ഗങ്ങള്‍. ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും, യുവത്വം നിലനിർത്തുന്നതിനും, രോഗപ്രതിരോധ ശേഷി നേടുന്നതിനും പഴവർഗ്ഗങ്ങൾ നമ്മെ സഹായിക്കുന്നു. പഴങ്ങൾ കഴിക്കുന്നതിന് സമയക്രമീകരണമില്ല. എപ്പോൾ വേണമെങ്കിലും ആവശ്യാനുസരണം ഇവ ഭക്ഷിക്കാവുന്നതാണ്.

Also Read:ഡ്രോൺ വിലക്ക് തുടരും: നിയമലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷയെന്ന് യുഎഇ

തണ്ണിമത്തന്‍, പപ്പായ, പേരക്ക, മാമ്പഴം, മാതളനാരങ്ങ, തുടങ്ങിയ പഴങ്ങൾ അതിരാവിലെ വെറും വയറ്റിൽ ഭക്ഷിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. വയര്‍ മികച്ച രീതിയില്‍ വൃത്തിയാക്കുന്നതിനും അതുവഴി മലബന്ധം ഒഴിവാക്കുന്നതിനും ഇവ സഹായിക്കുന്നു. അതിരാവിലെ നമ്മൾ കഴിക്കുന്ന പഴങ്ങൾ വിശപ്പിനെ ശമിപ്പിക്കുകയും അതുവഴി അമിത ഭക്ഷണം കുറയ്ക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

എന്നാൽ, ഉച്ചനേരത്താകട്ടെ നല്ല മാമ്പഴം കഴിക്കാനാണ് ആരോഗ്യ വിദഗ്ധർ നമ്മളോട് നിർദേശിക്കുന്നത്. മാമ്പഴത്തിലെ പഞ്ചസാരയുടെ അളവ് നമുക്ക്‌ ഊർജ്ജം നൽകുകയും, നഷ്ടപ്പെടുന്ന വിയർപ്പിന് പകരമായി ശരീരത്തിൽ ഗ്ളൂക്കോസ് വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഉച്ച നേരങ്ങളിലെ ക്ഷീണമകറ്റാൻ നമ്മളെ സഹായിക്കുന്നു.

രാത്രിയാഹാരത്തിന് ശേഷം പഴങ്ങൾ കഴിക്കുന്നത് വളരെ നല്ല കാര്യമാണ്. നല്ല ഉറക്കത്തിനും, കഴിച്ച ഭക്ഷണത്തിന്റെ കൃത്യമായ ദഹനത്തിനും ഇത് സഹായിക്കുന്നു. ഭക്ഷണ ശേഷം പലരും ചെറുപഴം കഴിക്കുന്നത് കണ്ടിട്ടുണ്ട്. ഇതുമൂലം നിങ്ങൾക്ക് നല്ല ആശ്വാസം ലഭിക്കുകയും ദഹനം കൃത്യമായി നടക്കുകയും ചെയ്യും. പൈനാപ്പിള്‍, അവോക്കാഡോ, കിവി എന്നിവയാണ് രാത്രി കഴിക്കേണ്ടുന്ന മറ്റു പഴവർഗ്ഗങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button