ErnakulamKeralaNattuvarthaLatest NewsNews

കൊച്ചി മെട്രോ പാലത്തിന് നേരിയ ചെരിവുണ്ട്, സാഹചര്യം അപകടകരമല്ല: ഇ ശ്രീധരൻ

കൊച്ചി മെട്രോയുടെ ഡിസൈന്‍ കണ്‍സള്‍ട്ടന്റായ ഈജിസ് പ്രതിനിധികള്‍ക്കൊപ്പം എത്തിയാണ് അദ്ദേഹം പാലം സന്ദര്‍ശിച്ചത്.

കൊച്ചി: മെട്രോ പാലത്തിന് ചെരിവുണ്ടെന്ന് ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേശകനായിരുന്ന ഇ ശ്രീധരന്‍ സ്ഥിരീകരിച്ചു. പത്തടിപ്പാലത്ത് മെട്രോ പാലത്തിന് നേരിയ ചെരിവുണ്ടെന്നും, അതിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ ഡിസൈന്‍ കണ്‍സള്‍ട്ടന്റായ ഈജിസ് പ്രതിനിധികള്‍ക്കൊപ്പം എത്തിയാണ് അദ്ദേഹം പാലം സന്ദര്‍ശിച്ചത്. സ്ഥലം സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു ശ്രീധരന്റെ പ്രസ്താവന. ചെരിവിനുള്ള കാരണം കണ്ടെത്താനായി അള്‍ട്രാ സോണിക് ടെസ്റ്റും സോയില്‍ ബോര്‍ ടെസ്റ്റും നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നൽകിയതായും, പരിശോധനാ ഫലം കാത്തുനില്‍ക്കാതെ അടിയന്തരമായി മറ്റൊരു പൈലിങ്ങ് നടത്തി പാലത്തെ ബലപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

Also read: ലോകായുക്ത നിയമഭേദഗതിക്കെതിരായ യുഡിഎഫിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി: ഗവർണറുടെ ഒപ്പ് സർക്കാരിന് ആയുധമായി

‘നിലവിലെ പൈലിങ്ങിന് എന്തെങ്കിലും പ്രശ്‌നം സംഭവിച്ചോ എന്നും, പൈലിങ്ങ് ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നും അറിയാനാണ് അള്‍ട്രോ സോണിക് പരിശോധന നടത്തുന്നത്. നിലവില്‍, പൈലിനും പൈല്‍ ക്യാപ്പിനും കേടുപാടുകൾ ഇല്ല. എന്നാല്‍, നേരിയ ചെരിവ് കാരണം പാളത്തിന്റെ അലൈന്‍മെന്റിൽ നേരിയ വ്യതിയാനം ഉണ്ടായിട്ടുണ്ട്. നിലവിലെ സാഹചര്യം അപകടകരമല്ല. സര്‍വീസ് നിര്‍ത്തിവെക്കേണ്ട സാഹചര്യം ഇല്ല.’ അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടായ കനത്ത മഴ കാരണം മണ്ണിന്റെ ഘടനയില്‍ മാറ്റം ഉണ്ടായോയെന്നും, സോയില്‍ പൈപ്പിങ് ഉണ്ടായോയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയുടെ നിർമ്മാണകാലത്ത് ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേശകൻ ഇ. ശ്രീധരൻ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button