ErnakulamLatest NewsKeralaNattuvarthaNews

രണ്ട് വയസ്സുകാരിയെ ബന്ധു ക്രൂരമായി മർദ്ദിച്ചു: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് വെന്റിലേറ്ററിൽ

ഹൈപ്പർ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണതാണെന്ന് അമ്മ പറഞ്ഞു. എന്നാൽ, കുഞ്ഞിനു ക്രൂരമർദ്ദനമേറ്റതായി അമ്മൂമ്മ ആരോപിക്കുകയായിരുന്നു.

തൃക്കാക്കര: എറണാകുളം തൃക്കാക്കരയ്ക്ക് സമീപം തെങ്ങോട് രണ്ട് വയസ്സുകാരിയെ അമ്മയുടെ ബന്ധു ക്രൂരമായി മർദ്ദിച്ചതായി പരാതി. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞ് നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലാണ്. കുട്ടിയുടെ കൈയ്ക്ക് ഒടിവുണ്ട്,പൊള്ളലും ഏറ്റിട്ടുണ്ട്. എന്നാൽ, കുട്ടിക്കൊപ്പം ആശുപത്രിയിൽ കഴിയുന്ന അമ്മയും അമ്മൂമ്മയും മർദ്ദനത്തെ കുറിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നത്.

Also read: പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്: ഹരീഷ് ചൗധരിക്ക് ഏകോപനത്തിൽ വീഴ്ച പറ്റി

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അവശനിലയിലായ രണ്ട് വയസുകാരിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാരുടെ പരിശോധനയിൽ തലയ്ക്കും മുഖത്തും സാരമായ പരിക്കുള്ളതായി കണ്ടെത്തി. പിന്നീട്, കുഞ്ഞിനെ കൊണ്ടു വന്ന അമ്മയോടും അമ്മൂമ്മയോടും ഡോക്ടർമാർ വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് ഇവർ നൽകിയ മൊഴികളിൽ വൈരുദ്ധ്യം മനസ്സിലായത്. ഹൈപ്പർ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണതാണെന്ന് അമ്മ പറഞ്ഞു. എന്നാൽ, കുഞ്ഞിനു ക്രൂരമർദ്ദനമേറ്റതായി അമ്മൂമ്മ ആരോപിക്കുകയായിരുന്നു.

ഇതോടെയാണ് ആശുപത്രി അധികൃതർ തൃക്കാക്കര പൊലീസിനെ വിവരം അറിയിച്ചത്. ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ അമ്മയുടെയും അമ്മൂമ്മയുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. തൃക്കാക്കരയ്ക്ക് അടുത്ത് തെങ്ങോലയിലെ കുട്ടിയുടെ വീട്ടിൽ എത്തിയ പൊലീസ് അയൽവാസികളുടെയും മൊഴിയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button