ന്യൂഡല്‍ഹി: ഹിജാബ് വിവാദത്തെക്കുറിച്ച് സംസാരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാന്‍ പ്രേരിപ്പിക്കുന്നവരുടെ ഇരട്ട സ്വഭാവം തുറന്നുകാട്ടുകയും ചെയ്യുന്ന സുപ്രീം കോടതി അഭിഭാഷക സുബുഹി ഖാന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. ദേശീയ മാദ്ധ്യമത്തിലാണ് അവര്‍ തന്റെ അഭിപ്രായം തുറന്നുപറയുന്നത്.
‘കര്‍ണാടകയില്‍ 1983 മുതല്‍ വിദ്യാഭ്യാസ നിയമം നിലവിലുണ്ട് . ഇത്രയും കാലവും അതനുസരിച്ചാണ് മുന്നോട്ട് പോയിരുന്നത് . പതിറ്റാണ്ടുകളായി ആര്‍ക്കും ഒരു പ്രശ്നവുമില്ലായിരുന്നു, എന്നാല്‍ പെട്ടെന്ന് ചില മുസ്ലീം പെണ്‍കുട്ടികള്‍ കോളേജില്‍ ഹിജാബ് ധരിക്കാന്‍ ആഗ്രഹിച്ചു’, സുബുഹി ഖാന്‍ ചൂണ്ടിക്കാണിക്കുന്നു.
‘ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം നമുക്ക് ഇഷ്ടമുള്ള മതം ആചരിക്കാനുള്ള അവകാശമുണ്ട് എന്നതില്‍ സംശയമില്ല. അവരുടെ മതത്തിനനുസരിച്ച് വസ്ത്രം തിരഞ്ഞെടുക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് അവകാശപ്പെടുന്നവര്‍, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെയും ജാമിയ മില്ലിയ ഇസ്ലാമിയയിലെയും അമുസ്ലിം കുട്ടികളെ ഷെര്‍വാണിയും സല്‍വാര്‍ കമീസും ധരിക്കാന്‍ അതേ ആളുകള്‍ നിര്‍ബന്ധിക്കുന്നത് എന്തുകൊണ്ട്? ‘ , സുബുഹി ഖാന്‍ ചോദിക്കുന്നു.
‘തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ എന്ത് ധരിക്കണമെന്ന് തിരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. മുസ്ലീം സ്ത്രീകള്‍ക്കും ഇത് ബാധകമാണ്. എങ്കിലും, എല്ലാ മുസ്ലീം സ്ത്രീകളും ഹിജാബ് ധരിക്കുന്നില്ല’, സുബുഹി ഖാന്‍ ചൂണ്ടിക്കാട്ടി.
ഹിജാബ് വിഷയത്തില്‍ സംസാരിച്ചതിന്റെ പേരില്‍ അടുത്തിടെ പലരും തന്നെ വിളിച്ച് അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുബുഹി ഖാന്‍ പറഞ്ഞു.
Post Your Comments