മാനന്തവാടി: സ്‌കൂളില്‍ യൂണിഫോമില്‍ ഉള്‍പ്പെടുത്താത്ത വസ്ത്രങ്ങളുടെ നിരോധനം തുടരുമെന്ന് മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ മാനേജ്മെന്റ്. സബ്കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് സ്‌കൂള്‍ അധികൃതര്‍ നിലപാട് അറിയിച്ചത്. സ്‌കൂളില്‍ യൂണിഫോം ധരിച്ചെത്താവുന്ന സ്വാതന്ത്ര്യം വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. അല്ലാതെ, യൂണിഫോമിന് പുറത്തുള്ള വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്നും സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചു. സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് സ്‌കൂളിന് മുന്നില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം, സ്‌കൂളില്‍ കുട്ടികള്‍ യൂണിഫോം നിബന്ധന പാലിക്കണമെന്നും, ഹിജാബ് ധരിച്ച് ക്ലാസില്‍ വരാന്‍ സമ്മതിക്കില്ലെന്നും പ്രധാനാദ്ധ്യാപിക പറയുന്ന വീഡിയോ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിലും ഹിജാബ് വിഷയം ചര്‍ച്ചയാകുന്നത്.
മദ്രസാ അദ്ധ്യാപകന്‍ ആയ രക്ഷിതാവ് തന്നെയാണ് അദ്ധ്യാപിക സംസാരിക്കുന്നത് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതോടെ കന്യാസ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം ചൂണ്ടിക്കാട്ടി അദ്ധ്യാപികയ്ക്കും സ്‌കൂളിന്റെ ഫേസ്ബുക്ക് പേജിലും ഒരു കൂട്ടര്‍ സൈബര്‍ ആക്രമണം നടത്തുകയായിരുന്നു.
Post Your Comments