പാറ്റ്ന: ഹിജാബിന്റെ പേരില്‍ കലാപത്തിന് ശ്രമം. ബിഹാറിലാണ് സംഭവം. പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഹിജാബ് ഊരിമാറ്റാന്‍ വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ട അദ്ധ്യാപകനെ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. മുസാഫിര്‍പൂരില്‍ ഇന്നലെയായിരുന്നു സംഭവം.
എംഡിഡിഎം വിമണ്‍സ് കോളേജിലായിരുന്നു ഹിജാബിന്റെ പേരില്‍ കലാപ ശ്രമം ഉണ്ടായത്. ഇന്റര്‍മീഡിയേറ്റ് പരീക്ഷയായിരുന്നു ഇന്നലെ നടന്നത്. പരീക്ഷാ ഹാളിലേക്ക് ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥിനികളെ പ്രവേശിപ്പിക്കരുത് എന്നാണ് ചട്ടം. ഇതേ തുടര്‍ന്ന് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിയോട് ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ ഹാളിലേക്ക് പ്രവേശിപ്പിക്കൂ എന്ന് വ്യക്തമാക്കി. എന്നാല്‍, വിദ്യാര്‍ത്ഥിനി ഇതിന് സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥിനിയും അദ്ധ്യാപകനുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതിന് പിന്നാലെ മറ്റ് അദ്ധ്യാപകര്‍ ഇടപെട്ടു. തുടര്‍ന്ന് ചട്ടം ലംഘിച്ച് വിദ്യാര്‍ത്ഥിനിയെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു.
എന്നാല്‍ പരീക്ഷ കഴിഞ്ഞ് മടങ്ങിയ കുട്ടി ചില യുവാക്കള്‍ക്കൊപ്പം തിരിച്ചെത്തി അദ്ധ്യാപകനെ കയ്യേറ്റം ചെയ്യുകയായിരുന്നു. അദ്ധ്യാപകന്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
Post Your Comments