കണ്ണൂര്‍: തലശേരിയില്‍ സിപിഎം പ്രവര്ത്തകന് ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സൈബർ സഖാക്കൾ. സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ സര്‍ക്കാരിനുവേണ്ടി വാദിക്കുന്ന പോരാളി ഷാജി അടക്കമുള്ള പ്രൊഫൈലുകളാണ് വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുള്ളത്.
‘ഭരണം ഉണ്ടായിട്ടും ഈ കൊലകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന സംഘി ഡ്രാക്കുളകളെ നിലക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകു സര്‍ക്കാരെ.’ എന്ന് പോരാളി ഷാജി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ‘ഭരണം വേണ്ട, സഖാക്കളുടെ ജീവന് മതി. എന്തിന് ഇങ്ങനെയൊരു ഭരണം?’ എന്ന പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പോരാളി ഷാജിയടെ പോസ്റ്റ്.
‘കൊടിപിടിക്കാന്‍ എന്റെ സഖാക്കള്‍ ബാക്കി വേണം മുഖ്യമന്ത്രി.’ എന്ന ഒരു പോസ്റ്റും സൈബർ സഖാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ‘കേരളത്തിലെ എന്റെ പാര്‍ട്ടിയോടും മുഖ്യമന്ത്രിയോടുമാണ്. നല്ല ഭരണം കാഴ്ചവെക്കുന്നുണ്ട്. നാടൊട്ടുക്കും വികസനമുണ്ട്. നല്ലത് പറയാന്‍ നാട്ടുകാരുണ്ട്. പക്ഷേ കൊടി പിടിക്കാന്‍ എന്റെ സഖാക്കള്‍ ബാക്കി വേണം.’ എന്ന് സൈബർ സഖാക്കൾ പങ്കുവെക്കുന്ന പോസ്റ്ററില്‍ പറയുന്നു.
Post Your Comments