Latest NewsKeralaNews

സിൽവർലൈൻ പദ്ധതി: പ്രതിഷേധങ്ങൾ പ്രതിരോധിക്കാൻ പൊലീസിനെ ഇറക്കി സർക്കാർ, പട്ടാളം വന്നാലും പിന്മാറില്ലെന്ന് സമരസമിതി

ഇനി മുതല്‍ കല്ലിടാൻ എത്തുന്നതിന് മുൻപ് കെ റെയിൽ ഉദ്യോഗസ്ഥർ അതാത് ജില്ലകളിലെ പൊലീസ് മേധാവിമാര്‍ക്ക് കത്ത് നല്‍കും.

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ സര്‍ക്കാര്‍ പൊലീസിന്റെ സഹായം തേടുന്നു. കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥർക്ക് പൊലീസിന്റെ സംരക്ഷണം തേടി കെ റെയിൽ ഉദ്യോഗസ്ഥർ സർക്കാരിന് കത്ത് നൽകി. ആവശ്യ സുരക്ഷ ഒരുക്കാൻ ഡിജിപിക്ക് പ്രത്യേക നിർദേശം നൽകണമെന്നാണ് കത്തിലെ ആവശ്യം. എന്നാൽ, പൊലീസല്ല, പട്ടാളം വന്നാലും സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം തുടരുമെന്ന് സമരസമിതി അറിയിച്ചു.

Also read: ലഹരിക്ക് അടിമകളായ സഹോദരങ്ങൾ അച്ഛന്റെയും അയൽവാസിയുടെയും തലയ്ക്കടിച്ചു: അച്ഛൻ ഐസിയുവിൽ

സിൽവർലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയരുകയാണ്. പദ്ധതിക്കായി കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ സമരസമിതി സ്ഥിരമായി തടയാറുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ പൊലീസ് സേനയെ പ്രയോജനപ്പെടുത്താൻ കെ റെയിൽ ശ്രമിക്കുന്നത്. ഇനി മുതല്‍ കല്ലിടാൻ എത്തുന്നതിന് മുൻപ് കെ റെയിൽ ഉദ്യോഗസ്ഥർ അതാത് ജില്ലകളിലെ പൊലീസ് മേധാവിമാര്‍ക്ക് കത്ത് നല്‍കും. കത്തിന്‍റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി പൊലീസും എത്തും.

ഒരാഴ്ച മുൻപാണ് ഉദ്യോഗസ്ഥർക്ക് പൊലീസ് സംരക്ഷണം തേടി കെ റെയിൽ സർക്കാരിന് കത്ത് നൽകിയത്. സുരക്ഷ ഒരുക്കാൻ ഡിജിപിക്ക് സർക്കാർ പ്രത്യേക നിർദേശം നൽകണമെന്നാണ് കമ്പനിയുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button