കോഴിക്കോട്: മീഡിയാ വണിന്റെ ഉള്ളടക്കത്തില്‍ രാജ്യദ്രോഹപരമായി, ദേശസുരക്ഷക്ക് ഭീഷണിയാകുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍, അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ആളെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പൊലീസ് തന്നെ അറസ്റ്റ് ചെയ്യണം എന്ന് ചാനൽ എഡിറ്റര്‍ പ്രമോദ് രാമന്‍. തന്നെ അറസ്റ്റ് ചെയ്യാന്‍ എന്തിനാണ് മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
‘ഏഴ് മാസമായി ഞാന്‍ മീഡിയാ വണിന്റെ എഡിറ്റര്‍ സ്ഥാനത്തേക്ക് വന്നിട്ട്. ഒരു സ്വതന്ത്ര മാധ്യമമെന്ന നിലയില്‍ മീഡിയാ വണ്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ ചുരുങ്ങിയ കാലയളവില്‍ എനിക്ക് അറിയാവുന്ന കാര്യമാണ്. എഡിറ്റര്‍ എന്ന നിലയില്‍ മീഡിയാ വണിന്റെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടയാള്‍ ഞാനാണ്’. പ്രമോദ് രാമന്‍ പറഞ്ഞു.
പൊലീസുകാരനെ കബളിപ്പിച്ച് സൈബർ തട്ടിപ്പുസംഘം രണ്ടു ലക്ഷം രൂപ തട്ടി
‘ദേശസുരക്ഷ, ദേശസുരക്ഷക്ക് ഭീഷണി തുടങ്ങിയ വലിയ, വലിയ വാചകങ്ങളെടുത്ത് പ്രയോഗിക്കുന്നുണ്ടല്ലോ, മുദ്രവെച്ച കവിറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വായിച്ച് ഹൈക്കോടതി ജഡ്ജ് പറയുകയാണ്, ഒരു മണിക്കൂര്‍ പോലും പ്രവര്‍ത്തിക്കാനാകില്ലെന്ന്. അത്രയും ഭീകരമായ എന്തോ ഒന്ന് ഞാന്‍ എഡിറ്ററായ മീഡിയാ വണില്‍ ഉണ്ടെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം എനിക്ക് ഒരു നിമിഷം പോലും സ്വതന്ത്രനായി ജീവിക്കാന്‍ അവകാശമില്ല എന്നാണ്. അങ്ങനെയാണെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യണം. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് വെറും പൊള്ളയാണ്.’ പ്രമോദ് രാമന്‍ വ്യക്തമാക്കി.
Post Your Comments