Latest NewsNews

പൊലീസുകാരനെ കബളിപ്പിച്ച് സൈബർ തട്ടിപ്പുസംഘം രണ്ടു ലക്ഷം രൂപ തട്ടി

നോയിഡ: നോയിഡയിൽ സൈബർ തട്ടിപ്പുസംഘം ഒരു പൊലീസുകാരനെ തട്ടിപ്പിനിരയാക്കി. രാജ്യത്ത് വ്യാപകമായ സൈബർ തട്ടിപ്പു സംഘത്തിനെതിരെ പൊലീസ് ജാഗ്രതയോടെ നിലകൊള്ളുമ്പോഴാണ് നോയിഡയിലെ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിനെ പറ്റിച്ച് രണ്ട് ലക്ഷം രൂപ തട്ടിയത്.

കമ്പ്യൂട്ടറോ, മൊബൈൽ ഫോണോ ഉപയോഗിച്ച് മറ്റൊരു കമ്പ്യൂട്ടറോ, മൊബൈൽ ഫോണോ നിയന്ത്രിക്കാൻ കഴിയുന്ന ആപ്പ് പൊലീസുകാരന്റെ മൊബൈലിൽ ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. നോയിഡ സെക്ടർ 24 പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ദേവേഷ് കുമാർ ഉപാധ്യായ (35) യാണ് തട്ടിപ്പിനിരയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button