ഗാന്ധിനഗർ: പാര്‍ട്ടി വിട്ട ഗുജറാത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് ജയരാജ് സിംഗ് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച പാര്‍ട്ടി വിട്ട അദ്ദേഹം നാളെ ബിജെപിയില്‍ ഔദ്യോഗികമായി അംഗത്ത്വമെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഒതുക്കപ്പെടുന്നുവെന്ന് ആരോപിച്ചാണ് ജയരാജ്സിംഗ്
പാര്‍ട്ടി വിട്ടത്.
35- വർഷത്തെ പാര്‍ട്ടി ബന്ധം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം രാജി നല്‍കിയത്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ പോലും കഴിയാത്ത ചില നേതാക്കളുടെ സ്വകാര്യ സ്വത്തായി പാര്‍ട്ടി മാറിയെന്നും രാജിക്കത്തില്‍ ജയരാജ് സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കഴിവിന് അനുസരിച്ചുള്ള ഉത്തരവാദിത്വങ്ങളൊന്നും തനിക്ക് നല്‍കിയില്ലെന്നും ജയരാജ് നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
Read Also : ‘വെളുത്തിരിക്കുന്ന ഈ കുട്ടി എങ്ങനെയാണ് നിന്റേതാവുക?’ : നാടോടി സ്ത്രീയെ തടഞ്ഞു വെച്ച് നാട്ടുകാർ
ഈ വര്‍ഷാവസാനം 182 അംഗ ഗുജറാത്ത് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജയരാജ് സിംഗിന്റെ പാര്‍ട്ടിമാറ്റം. 2007 മുതല്‍ ഖരേലു സീറ്റില്‍ നിന്ന് മത്സരിക്കാന്‍ താന്‍ പാര്‍ട്ടിയെ ആഗ്രഹമറിയിച്ചിരുന്നുവെന്നും എന്നാല്‍, 2019-ലെ ഉപതെരഞ്ഞെടുപ്പില്‍ പോലും തനിക്ക് അവസരം നല്‍കിയിരുന്നില്ലെന്നും ഇദ്ദേഹം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.
Post Your Comments