തിരുവനന്തപുരം: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തലശ്ശേരിയിലെ കൊലപാതകം ദുഃഖകരമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഗവർണർ പ്രതികരിച്ചു.
‘ഒരു ജീവൻ നഷ്ടമാകുക എന്നത് ദുഃഖകരമാണ്. ഇത്തരം കൊലപാതകങ്ങൾ ജനങ്ങളുടെ ആത്മവിശ്വാസം തകർക്കും. പ്രതികളെ ഉടനെ പിടികൂടുകയും ഇത്തരം കേസുകൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കുകയും വേണം’- ഗവർണർ പറഞ്ഞു. കൊലപാതകത്തിന്റെ ഔദ്യോഗിക വിവരങ്ങൾ തനിക്ക് ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ഗവർണർ അറിയിച്ചു.
Read Also : കലാപകരമായ ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണം: ഹരിദാസന്റെ കൊലപാതകത്തെ മുഖ്യമന്ത്രി അപലപിച്ചു
അതേസമയം,ഹരിദാസിന്റെ മൃതദേഹം തലശേരി പുന്നോലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പാർട്ടി ഓഫീസുകളിലും വിവിധ കേന്ദ്രങ്ങളിലും പൊതുദർശനത്തിന് വെച്ച ശേഷമാണ് 5.30 ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. എംഎൽഎ എ.എൻ ഷംസീറും പാർട്ടി പ്രവർത്തകരുമടക്കം വൻ ജനപങ്കാളിത്തത്തോടെയാണ് സംസ്കാരം നടന്നത്. കൊലപാതകത്തെ തുടർന്ന് തലശ്ശേരിയിൽ കനത്ത ജാഗ്രതയിലാണ് പോലീസ്. സംഭവത്തിൽ ഏഴ് പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
Post Your Comments