KeralaLatest News

‘തലശ്ശേരിയിലെ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയത് ബിജെപി നേതൃത്വത്തിന്റെ അറിവോടെ’- എം.വി ജയരാജന്‍

'സി.പി.എം പ്രവര്‍ത്തകരെ കൈകാര്യം ചെയ്യും എന്നാണ് കൗണ്‍സിലര്‍ പ്രസംഗത്തില്‍ പറയുന്നത്.'

തലശ്ശേരി: സി.പി.എം പ്രവര്‍ത്തകനായ ഹരിദാസനെ കൊലപ്പെടുത്തിയത് ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. ‘പ്രദേശത്തെ ഒരു വിഷയവുമായി ബന്ധപ്പെട്ട് തലശ്ശേരി നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലറുടെ പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സി.പി.എം പ്രവര്‍ത്തകരെ കൈകാര്യം ചെയ്യും എന്നാണ് കൗണ്‍സിലര്‍ പ്രസംഗത്തില്‍ പറയുന്നത്. ബി.ജെ.പിയുടെ ഉയര്‍ന്ന നേതാവാണ് ഈ കൗണ്‍സിലര്‍.’

‘രണ്ട് വര്‍ഷത്തിനിടയില്‍ പത്താമത്തെ സി.പി.എം പ്രവര്‍ത്തകന്റെ ജീവനാണ് നഷ്ടപ്പെടുന്നത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് തിരിച്ചുവരവേ പതിയിരുന്ന് ആക്രമിച്ചാണ് ആര്‍.എസ്.എസ് സംഘം കൊലപ്പെടുത്തിയത്’- ജയരാജന്‍ ആരോപിച്ചു. ‘അദ്ദേഹത്തിന്റെ ഇടതുകാല് മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റിയ നിലയിലാണ്. നിരവധി വെട്ടുകളാണ് മൃതദേഹത്തിലുള്ളത്.’

‘ഇത്തരത്തിലൊരു കൊലപാതകം നടക്കാനുള്ള പ്രശ്‌നങ്ങളൊന്നും തലശ്ശേരിയിലില്ല. ഹരിദാസന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസുകാരാണ്.’ ബി.ജെ.പിയുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഹരിദാസന്റെ കൊലപാതകത്തിനെതിരെ സി.പി.എം ജില്ലയിലുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button