ഡൽഹി: ഉത്തർപ്രദേശിന്റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി രാഹുൽ ഗാന്ധി ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചു. യുപിയിൽ പുതിയ സർക്കാർ രൂപീകരിച്ചാൽ ജനങ്ങൾക്ക് പുതിയ ഭാവി രൂപപ്പെടുമെന്ന് കോൺഗ്രസ് നേതാവ് ട്വിറ്ററിൽ കുറിച്ചു. ‘വോട്ടെടുപ്പ് ഉത്തർപ്രദേശിൽ ആകാം. എന്നാൽ മാറ്റം രാജ്യത്ത് ഉടനീളം ഉണ്ടാകും. സമാധാനത്തിനും പുരോഗതിക്കും വോട്ട് ചെയ്യൂ. പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ, ജനങ്ങൾക്ക് പുതിയ ഭാവി രൂപപ്പെടും’ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായി ഇന്ന് രാവിലെ 7 മണിക്ക് 59 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തുടങ്ങി. 16 ജില്ലകളിലെ 59 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. മത്സരരംഗത്ത് ആകെ 627 സ്ഥാനാർത്ഥികൾ ഉണ്ട്. തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 25,794 പോളിംഗ് സ്ഥലങ്ങളിലും, 15,557 പോളിംഗ് സ്റ്റേഷനുകളിലുമായി, 2.16 കോടി വോട്ടർമാർ തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തിയേക്കും.
ഇന്ന് പോളിംഗ് ആരംഭിച്ച പ്രധാന മണ്ഡലങ്ങളിൽ മുൻ മുഖ്യമന്ത്രിയും, സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവും, തന്റെ കന്നി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കർഹാലും സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെടുന്നു. യാദവിനെതിരെ കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയ സഹമന്ത്രി സത്യപാൽ സിംഗ് ബാഗേലിനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. മാർച്ച് 10 നാണ് വോട്ടെണ്ണൽ നടക്കുക.
Post Your Comments