Latest NewsKeralaNattuvarthaNewsIndia

വർഗീയത തിമർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷം: കെ ടി ജലീൽ

മലപ്പുറം: ഭൂരിപക്ഷ വർഗീയത തിമർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണെന്ന് കെടി ജലീൽ. രാഷ്ട്രീയ നിലപാടുകളും സൗഹൃദവും തമ്മിൽ കലർത്തരുതെന്നും രണ്ടും രണ്ടായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

Also Read:വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ കാർ അപകടത്തിൽപ്പെട്ടു: വരൻ ഉൾപ്പെടെ ഒമ്പത് പേർക്ക്‌ ദാരുണാന്ത്യം

‘ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തിൽ ചിന്തിക്കുന്നവരുടെ ധർമ്മം. ഭൂരിപക്ഷ വർഗീയത തിമർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്. മർദ്ദിത – ന്യൂനപക്ഷ സമുദായങ്ങളും അധസ്ഥിത പിന്നോക്ക വിഭാഗങ്ങളും ഈ യാഥാർത്ഥ്യം മനസ്സിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയിൽ അത് ശക്തിപ്പെടുകയും പൂർണ്ണത പ്രാപിക്കുകയും ചെയ്യും’, ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

രാഷ്ട്രീയ നിലപാടുകൾ വേറെ, സൗഹൃദം വേറെ. പൊതു രംഗത്തുള്ളവർ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ല.

ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തിൽ ചിന്തിക്കുന്നവരുടെ ധർമ്മം.

ഭൂരിപക്ഷ വർഗീയത തിമർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്.

മർദ്ദിത – ന്യൂനപക്ഷ സമുദായങ്ങളും അധസ്ഥിത പിന്നോക്ക വിഭാഗങ്ങളും ഈ യാഥാർത്ഥ്യം മനസ്സിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയിൽ അത് ശക്തിപ്പെടുകയും പൂർണ്ണത പ്രാപിക്കുകയും ചെയ്യും.

അന്ന് ഫാഷിസ്റ്റുകൾ മാത്രം ഒരു ചേരിയിലും ഫാഷിസ്റ്റ് വിരുദ്ധരെല്ലാം മറു ചേരിയിലുമായി അണിനിരക്കും. അധികം വൈകാതെ അതു സംഭവിക്കുക തന്നെ ചെയ്യും. അങ്ങിനെ കേരളം ഇന്ത്യക്ക് വഴികാട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button