തിരുവനന്തപുരം: ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. വില വര്‍ധനക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഐ.ഒ.സിയില്‍നിന്ന് ബള്‍ക്ക് പര്‍ച്ചേസ് നടത്തില്ലെന്നും സ്വകാര്യ പമ്പുകളില്‍നിന്ന് ഇന്ധനം നിറക്കുമെന്നും മന്ത്രി വിശദീകരിച്ചു.
Also Read:വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ!
‘കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ചിടത്തോളം വലിയ ഭാരമാണ് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയാണ് പൊതുഗതാഗത മേഖല നേരിടുന്നത്. ഈ ഘട്ടത്തില്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് ഇന്ധനത്തിന്റെ ബള്‍ക്ക് പര്‍ച്ചേസിന് ഭീമമായ വര്‍ധന രാജ്യത്താകെ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്’, ആന്റണി രാജു വ്യക്‌തമാക്കി.
‘കേരളത്തിലെ പരിമിത സൗകര്യങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ പമ്പുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സ്വകാര്യ പമ്പുകളില്‍ കൊടുക്കുന്നതിനേക്കാള്‍ വില കുറച്ചാണ് കെ.എസ്.ആര്‍.ടി.സി ബള്‍ക് പര്‍ച്ചേഴ്സിന് നല്‍കിക്കൊണ്ടിരുന്നത്’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments