KeralaLatest NewsNews

പേഴ്‌സണൽ സ്റ്റാഫായി ഇഷ്ടമുള്ളവരെ നിയമിക്കാം: വിവാദങ്ങളെ കാറ്റിൽ പറത്തി സർക്കാർ ഉത്തരവ്

സംസ്ഥാനത്താകെ 86 നഗരസഭകളാണുള്ളത്. ഇവര്‍ക്കെല്ലാം ഇനി ഇഷ്ടമുള്ളവരെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കാം.

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തിയത് വിവാദമായിരിക്കെ നഗരസഭാ അധ്യക്ഷന്‍മാര്‍ക്കും ഇനി പേഴ്‌സണല്‍ സ്റ്റാഫ്. സ്റ്റാഫായി ഇഷ്ടമുള്ളവരെ നിയമിക്കാം. കരാര്‍ വ്യവസ്ഥയിലാവും നിയമനം. നഗരസഭ തനത് ഫണ്ടില്‍ നിന്നാണ് ഇവര്‍ക്ക് ശമ്പളം നല്‍കുക. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും ശമ്പളം. സര്‍ക്കാര്‍ ശമ്പളത്തിന് പുറമെ പെന്‍ഷന്‍ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും. ഫെബ്രുവരി 18 നാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Read Also: സൗദിയിൽ പള്ളികളിലും സർക്കാർ ഓഫീസുകളിലും ഷോർട്‌സ് ധരിക്കുന്നതിന് വിലക്ക്: നിയമലംഘകർക്ക് കർശന ശിക്ഷ

സംസ്ഥാനത്താകെ 86 നഗരസഭകളാണുള്ളത്. ഇവര്‍ക്കെല്ലാം ഇനി ഇഷ്ടമുള്ളവരെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കാം. നേരത്തേയുള്ള ചട്ടപ്രകാരം, നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും അവിടെത്തന്നെയുള്ള എല്‍ഡി ക്ലര്‍ക്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ പേഴ്‌സണല്‍ സ്റ്റാഫായി നഗരസഭാ അധ്യക്ഷന്‍മാര്‍ക്ക് നിയമിക്കാമായിരുന്നു. പക്ഷെ, ഇത് തങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്ന് അധ്യക്ഷന്‍മാരുടെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. ഉത്തരവ് പ്രകാരം നഗരസഭയിലെ എല്‍ഡി ക്ലര്‍ക്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെയോ അല്ലെങ്കില്‍ ഇഷ്ടമുള്ള ആളെയോ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button