Latest NewsKeralaNews

കേരളത്തിലും ഹിജാബ് വിലക്ക്:’എന്തിനാണ് ചെറിയകുട്ടികളെ ഇങ്ങനെ നടത്തിക്കുന്നത്,വർഷങ്ങളായി ഹിജാബ് അനുവദനീയമല്ല’-പ്രിൻസിപ്പൽ

കല്‍പ്പറ്റ: കർണാടകയിലെ ഹിജാബ്‌ വിലക്കിനെതിരെ കേരളത്തിലെ രാഷ്ട്രീയ നേതാക്കളും അഭിപ്രായപ്രകടനങ്ങൾ നടത്തിയിരുന്നു. ഉഡുപ്പി സ്‌കൂളിന് പിന്നാലെ കേരളത്തിലെ ഒരു സ്‌കൂളിലും ഹിജാബ് വിവാദം ഉയരുന്നു. വയനാട് മാനന്തവാടിയിലെ പ്രമുഖ സ്‌കൂളിലാണ് സംഭവം. ഹിജാബ് ധരിച്ച് വന്ന ചെറിയ കുട്ടിയെ ക്ലാസിൽ കയറാൻ സ്‌കൂൾ പ്രിൻസിപ്പൽ അനുവദിച്ചില്ല. വിവരമറിഞ്ഞെത്തിയ രക്ഷിതാവിനോട് സ്‌കൂൾ അധികൃതർ ‘ഹിജാബ് അണിയാൻ സാധിക്കില്ല’ എന്ന് വ്യക്തമാക്കി.

സ്‌കൂളില്‍ ചെറിയ കുട്ടികൾക്ക് ഹിജാബ് അനുവദിക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ കുട്ടിക്ക് ടി.സി നല്‍കാമെന്നുമായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പ്രതികരണം. ഫുള്‍ കൈയും ഈ സ്‌കൂളിൽ അനുവദനീയമല്ല. എന്നാൽ, ചില കുട്ടികള്‍ ഫുൾകൈ ഉള്ള ഇന്നര്‍ ധരിക്കാറുണ്ടായിരുന്നു. ഇതിനും പ്രിന്‍സിപ്പല്‍ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കന്യാസ്ത്രീ കൂടിയായ പ്രധാനാധ്യാപികയുടെ വാദങ്ങളെ കുട്ടിയുടെ പിതാവ് അംഗീകരിക്കുന്നില്ല. സ്‌കൂളിലെ നിയമം അനുസരിച്ച് ഹിജാബ് അനുവദിക്കാനാകില്ല എന്നാണ് പ്രിൻസിപ്പൽ പറയുന്നത്.

Also Read:ഗവർണറെ പുറത്താക്കണം : അധികാരം നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് കേരളം

‘ഒരു മതത്തിന്റെ കാര്യവും സ്‌കൂളില്‍ കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്. കുട്ടികള്‍ പഠിക്കാനാണ് വരുന്നത്. കൈകള്‍ ഇത്രയും മറച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കുക. എന്തിനാണ് കൊച്ചുകുട്ടികളെ ഇങ്ങനെ നടത്തിക്കണമെന്ന് നിങ്ങള്‍ വാശി പിടിക്കുന്നത്. ഇത് പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോണ്‍വെന്റാണ്. ഇവിടെ പോലും നിങ്ങള്‍ എന്തിനാണ് ഇത്രയും വാശിപിടിക്കുന്നത്. ചെറിയ കുട്ടികളുടെ കാര്യത്തില്‍ ഇങ്ങനെ ഇടപെടരുത്. യു.പി സ്‌കൂളിലല്ലേ കുട്ടി പഠിക്കുന്നത്. ഹൈസ്‌കൂളിലാണെങ്കില്‍ ഷാള്‍ ഇട്ടുകൊണ്ടുവരാം. എന്നാല്‍, ക്ലാസില്‍ കയറുമ്പോള്‍ ഷാള്‍ മടക്കിവയ്ക്കണം. 93 വര്‍ഷമായി സ്‌കൂള്‍ പ്രവര്‍ത്തിക്കുകയാണ്. ഇവിടെ ഇതാണ് വർഷങ്ങളായുള്ള നിയമം. നിങ്ങള്‍ ഏത് ലോകത്താണ് ജീവിക്കുന്നത്’, പ്രിൻസിപ്പൽ രക്ഷിതാവിനോട് ചോദിക്കുന്നു.

അങ്ങനെയെങ്കിൽ വീട്ടിലും കുട്ടികളെ ഷാള്‍ ധരിപ്പിക്കേണ്ടതില്ലല്ലോ എന്ന് പിതാവ് ചോദിക്കുമ്പോള്‍ വേണ്ടെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി. ഷാള്‍ അണിഞ്ഞുകൊണ്ട് കുട്ടിയെ പഠിപ്പിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അനുവദിക്കാത്തതിന്റെ പേരിലാണ് ടി.സി വാങ്ങുന്നതെന്ന് അപേക്ഷയില്‍ എഴുതിക്കോളൂ എന്നും പ്രിന്‍സിപ്പല്‍ പറയുന്നുണ്ട്. സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരേ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button