തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസിലെ പഴ്സനൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. അഡിഷനൽ പി.എ തസ്തികയിൽ ജോലി ചെയ്തിരുന്ന പി.എസ്. ആനന്ദിനെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന കെ. സന്തോഷ് കുമാറിനെ അഡിഷനൽ പി.എയായും നിയമിക്കുകയായിരുന്നു.
ഓഗസ്റ്റ് 2ന് മന്ത്രി വി. ശിവൻകുട്ടി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഈ മാസം 17നാണ് പൊതുഭരണ വകുപ്പ് ഇരുവരുടെയും ശമ്പളവും തസ്തികയും ഉയർത്തി ഉത്തരവിറക്കിയത്. ഇതോടെ ആനന്ദിന്റെ ശമ്പളം 60,000 രൂപയിൽനിന്ന് 75,500 രൂപയായും ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിന്റെ ശമ്പളം 40,000 രൂപയിൽ 60,000 രൂപയായും ഉയരും. ഇതോടൊപ്പം ഇരുവരുടെയും പെൻഷനും ആനുപാതികമായി വർദ്ധിക്കും.
പഴ്സനൽ സ്റ്റാഫിൽ ക്ലർക്കായി കയറിയ സന്തോഷ് കുമാറിന്, ഒരു വർഷം കൊണ്ടാണ് ഗസറ്റഡ് തസ്തികയിലുള്ള അഡിഷനൽ പി.എ പദവി ലഭിച്ചത്. ഇക്കാര്യത്തിൽ പഴ്സനൽ സ്റ്റാഫുകളുടെ നിയമന അധികാരിയായ മുഖ്യമന്ത്രിയുടെ അംഗികാരം ലഭിച്ച ശേഷമാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.
Post Your Comments