KeralaNattuvarthaLatest NewsIndiaNews

സര്‍ക്കാരിന് അധികാരമില്ല: ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിമുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ഭരണഘടന ഇതിന് അവകാശം നല്‍കുന്നുണ്ടോ എന്നതാണ് നിയമത്തിന് മുന്നിൽ പ്രസക്തം

ചെന്നൈ: ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിമുകള്‍ നിരോധിച്ച തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമാനുസൃതമായി അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. ഓണ്‍ലൈന്‍ റമ്മി, പോക്കര്‍ ഗെയിമുകള്‍ തുടങ്ങിയ വാതുവെപ്പ് ഗെയിമുകൾ സംസ്ഥാനത്ത് നിരോധിച്ച് കൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവാണ് കോടതി റദ്ദാക്കിയത്.

ഓൺലൈൻ ഗെയിമുകൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ ഏർപ്പെടുത്താത്ത നിരോധനം തമിഴ്‌നാട്ടില്‍ നടപ്പാക്കിയത് നിയമ വിരുദ്ധമാണെന്ന് ഓണ്‍ലൈന്‍ ഗെയിം കമ്പനികൾ വാദിച്ചു. വിഷയത്തെക്കുറിച്ച് വിശദമായി പഠിക്കാതെയാണ് 2021ലെ തമിഴ്‌നാട് ഗെയിമിങ് ആന്റ് പോലീസ് ഭേദഗതി നിയമം തയ്യാറാക്കിയതെന്നും സര്‍ക്കാരിന്റെ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രം നടത്തിയതാണോ എന്ന് സംശയമുണ്ടെന്നും കോടതി വിമര്‍ശിച്ചു.

ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിമുകള്‍ നിരോധിച്ചുകൊണ്ട് ഈ വര്‍ഷം ഫെബ്രുവരിയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയമം പാസാക്കിയത്. അതേസമയം, ജനങ്ങളുടെ നന്മ പരിഗണിച്ചാണ് നിയമം നടപ്പാക്കിയതെന്ന് വ്യക്തമാണെന്നും എന്നാല്‍ ഭരണഘടന ഇതിന് അവകാശം നല്‍കുന്നുണ്ടോ എന്നതാണ് നിയമത്തിന് മുന്നിൽ പ്രസക്തമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സഞ്ജിവ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button