KeralaLatest NewsNews

അഞ്ച് പാർട്ടികളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപദേശം തനിക്ക് ആവശ്യമില്ല: വിഡി സതീശൻ

സ്ഥിരതയില്ലാതെ സംസാരിക്കുന്ന ഗവർണറുടെ പ്രവർത്തനങ്ങൾ അപമാനകരമെന്നും സതീശൻ പറഞ്ഞു.

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്ത്. എങ്ങനെ പ്രവർത്തിക്കണമെന്ന് അഞ്ച് പാർട്ടികളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. അഞ്ച് പാർട്ടികളിൽ പ്രവർത്തിച്ച റെക്കോഡൊക്കെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർക്കുമുണ്ടാകില്ലെന്നാണ് തോന്നുന്നതെന്നും സതീശൻ പരിഹസിച്ചു. സ്ഥിരതയില്ലാതെ സംസാരിക്കുന്ന ഗവർണറുടെ പ്രവർത്തനങ്ങൾ അപമാനകരമെന്നും സതീശൻ പറഞ്ഞു.

ഒരു പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി ഡി സതീശന് ഒരു ധാരണയുമില്ലെന്നാണ് ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ ഗവർണർ വിമർശിച്ചത്.’പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെ’-എന്നാണ് ഗവർണർ പറഞ്ഞത്.

Read Also: സർക്കാരിന്റെ ഗുണ്ടാ ശ്രീ അവാർഡ് ആർക്ക്? കേരളത്തിലെ സാക്ഷര ജനങ്ങൾക്ക് തീരുമാനിക്കാം: പരിഹസിച്ച് ബി. ഗോപാലകൃഷ്ണൻ

‘തനിക്കില്ലാത്ത എന്ത് മേന്മയാണ് ചെന്നിത്തലയിലും ഉമ്മൻചാണ്ടിയിലും കണ്ടതെന്ന് പറയേണ്ടത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. രമേശും ഉമ്മൻചാണ്ടിയും പറഞ്ഞാൽ താൻ കേൾക്കാം. ഗവർണർ പറഞ്ഞാൽ കേൾക്കാൻ ഉദ്ദേശ്യമില്ല’ – എന്ന് സതീശൻ പറഞ്ഞു.

‘ഗവർണർ ചെയ്യുന്നത് വിലപേശലാണ്. ഭരണഘടനാലംഘനമാണ് ഗവർണർ ചെയ്തത്. അദ്ദേഹം ഈ സ്ഥാനത്ത് ഇരിക്കാൻ തന്നെ യോഗ്യനല്ല. സർക്കാർ ഗവർണറുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. നയപ്രഖ്യാപനപ്രസംഗം വായിക്കാതിരിക്കാൻ ഗവർണർക്ക് സാധിക്കുമായിരുന്നില്ല. നയപ്രഖ്യാപനം വായിക്കുക എന്നത് ഗവർണർ വായിക്കാതിരുന്നെങ്കിൽ ഗവർണർ ഇന്ന് രാജി വയ്ക്കേണ്ടി വന്നേനെ. അത് ചൂണ്ടിക്കാട്ടാനോ വ്യക്തമായി ഗവർണറോട് പറയാനോ സർക്കാരിനായില്ല. സർക്കാരിനെ തോക്കിൻമുനയിൽ നിർത്തുകയായിരുന്നു ഗവർണർ. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാലിനെ ബലിയാടാക്കുകയായിരുന്നു സർക്കാർ’- സതീശൻ ആരോപിച്ചു.

‘ഗവർണർ നയപ്രഖ്യാപനം വായിച്ചില്ലെങ്കിൽ രാജി വയ്ക്കണ്ട സ്ഥിതിയായിരുന്നു. അതിൽ നിന്ന് ഗവർണറെ രക്ഷിച്ചത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ഗവർണറെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഗവർണർ സർക്കാരിന്‍റെ തെറ്റിന് കൂട്ടുനിന്നു. ലോകായുക്തഭേദഗതി രാഷ്ട്രപതിക്ക് അയക്കണമായിരുന്നു. നിയമലംഘനം നടത്തിയപ്പോഴാണ് താൻ വിമർശിച്ചത്’- സതീശൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button