KeralaLatest NewsNews

സർക്കാരിന്റെ ഗുണ്ടാ ശ്രീ അവാർഡ് ആർക്ക്? കേരളത്തിലെ സാക്ഷര ജനങ്ങൾക്ക് തീരുമാനിക്കാം: പരിഹസിച്ച് ബി. ഗോപാലകൃഷ്ണൻ

നരേന്ദ്ര മോദി ജി ലോക നേതാവായി മാറിയപ്പോൾ, കേരളത്തിൽ കേമൻ ഗുണ്ടാ മത്സരവും, ഗുണ്ടാ ശ്രീ അവാർഡ് പ്രഖ്യാപനവും നടക്കുകയാണ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെയും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെയും പരിഹസിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. നരേന്ദ്ര മോദി ജി ലോക നേതാവായി മാറിയപ്പോൾ, കേരളത്തിൽ കേമൻ ഗുണ്ടാ മത്സരവും, ഗുണ്ടാ ശ്രീ അവാർഡ് പ്രഖ്യാപനവും നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ അവാർഡ് ആർക്ക് എന്ന് കേരളത്തിലെ സാക്ഷര ജനങ്ങൾക്ക് തീരുമാനിക്കമെന്നും ഗോപാലകൃഷ്ണൻ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം:

നരേന്ദ്ര മോദി ജി ലോക നേതാവായി മാറിയപ്പോൾ,
കേരളത്തിൽ “കേമൻ ഗുണ്ടാ” മത്സരവും, “ഗുണ്ടാ ശ്രീ അവാർഡ് ” പ്രഖ്യാപനവും. കേരള സർക്കാരിന്റെ ബഹുമതി “ഗുണ്ടാ ശ്രീ അവാർഡ്” ആർക്ക്?
മത്സരാർത്ഥികൾ : 1. പിണറായി വിജയൻ, 2. കെ.സുധാകരൻ
യോഗ്യതകൾ.

Read Also  :  പ്രവാസികൾക്ക് അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്: വിശദവിവരങ്ങൾ ഇങ്ങനെ

കണ്ടസ്റ്റന്റ് നമ്പർ 1. 1963 ൽ തൊഴിലാളിയെ മറഞ്ഞിരുന്ന് വെട്ടി കൊന്നു. നിരവധി ചെറുപ്പക്കാരെ വെട്ടി കൊല്ലാൻ പ്രേരിപ്പിച്ചു. ഭർത്താവിനെ കൊന്ന് ഇരുപത് വർഷത്തിന് ശേഷം മകനേയും കൊന്ന് പകരം വെക്കാനില്ലാത്ത വിധം പക കാട്ടി.

കണ്ടസ്റ്റന്റ് നമ്പർ 2 : ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടി കയറി വെടി വെക്കാൻ ഏർപ്പാട് ചെയ്തു. ഗുണ്ടയുടെ മക്കളെ തട്ടിക്കൊണ്ടു പോകാൻ മറ്റ് ഗുണ്ടകളെ ഏൽപ്പിച്ചു. മറ്റൊരു ഗുണ്ടയെ ഒറ്റ ചവിട്ടിനു താഴെ വീഴ്ത്തി.

Read Also  :   പ്രവാസികൾക്ക് അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്: വിശദവിവരങ്ങൾ ഇങ്ങനെ

ഇനി, ഗുണ്ടാ ശ്രീ അവാർഡ് ആർക്ക് എന്ന് കേരളത്തിലെ സാക്ഷര ജനങ്ങൾക്ക് തീരുമാനിക്കാം. ആരാണ് ഈ ബഹുമതിക്ക് കൂടുതൽ അർഹൻ, എല്ലാവർക്കും അഭിപ്രായം പറയാം. മത്സരവേദിയിലേക്ക് രണ്ട് പേരെയും അനുകൂലിക്കുന്ന കുഞ്ഞ് ഗുണ്ടകളെയും ക്ഷണിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button