അബുദാബി: മയക്കുമരുന്ന് വാങ്ങുന്നതിനായി പണമിടപാട് നടത്തുന്നത് ശിക്ഷാർഹമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. മയക്കുമരുന്ന് വസ്തുക്കൾ വാങ്ങുന്നതിനായി പണമിടപാട് നടത്തുന്നവർക്കുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
രാജ്യത്ത് മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നത് ലക്ഷ്യമിട്ടുള്ള 2021-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 30-ലെ ആർട്ടിക്കിൾ 64 പ്രകാരം ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ ദുരുപയോഗം ചെയ്യുകയോ, വ്യക്തിപരമായി ഉപയോഗിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ പണം സ്വയം ഉപയോഗിക്കുകയോ, മറ്റു വ്യക്തികൾക്ക് കൈമാറുകയോ, സ്വീകരിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
അത്തരം വ്യക്തികൾക്ക് 50,000 ദിർഹത്തിൽ കുറയാത്ത പിഴയോ തടവോ ശിക്ഷയായി ചുമത്തുമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Post Your Comments