Latest NewsUSANewsInternational

കപ്പ് കേക്കുകളില്‍ ഭര്‍ത്താവിന്റെ ശുക്ലംചേർത്ത് നൽകി, പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു: അധ്യാപികയ്ക്ക് തടവ്

പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ ഡെന്നിസ് നിരന്തരം ബലാല്‍സംഗം ചെയ്തിരുന്നു.

അമേരിക്ക: കപ്പ് കേക്കുകളില്‍ ഭര്‍ത്താവിന്റെ ശുക്ലംചേർത്ത് വിദ്യാർത്ഥികൾക്ക് നൽകിയ അധ്യാപികയ്ക്ക് 41 വര്ഷം കഠിന തടവ്. പരോള്‍ പോലുമില്ലാത്ത, ഒരിക്കലും പുറത്തിറങ്ങാനാവാത്ത തടവുശിക്ഷയാണ് ടീച്ചറിനും ഭര്‍ത്താവായ മുന്‍ സൈനിക കമാന്‍ഡര്‍ക്കും കോടതി വിധിച്ചത്.

അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. വെസ്റ്റ് സൈഡ് ജൂനിയര്‍ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന സിന്‍തിയ പെര്‍കിന്‍സ് എന്ന 36 -കാരിയും അവരുടെ ഭര്‍ത്താവും യു എസ് സേനയിലെ മുന്‍ കമാന്‍ഡറുമായ ഡെന്നിസ് പെര്‍ക്കിന്‍സ് എന്ന 44-കാരനുമാണ് ലൂസിയാന കോടതി 41 വര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ബലാല്‍സംഗം, ചൈല്‍ഡ് പോണ്‍ നിര്‍മാണം, അപകടകരമായ സാധനങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കല്‍ തുടങ്ങിയ എട്ടു കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 2019-ലാണ് ഇരുവരും അറസ്റ്റിൽ ആയത്.

read also: മയക്കുമരുന്ന് വാങ്ങുന്നതിനായി പണമിടപാട് നടത്തുന്നത് ശിക്ഷാർഹം: യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടിയെ നഗ്‌നയാക്കി അവള്‍ക്കൊപ്പം നിന്ന് ഫോട്ടോ പകര്‍ത്തി എന്ന കുറ്റത്തിനാണ് ദമ്പതിമാർ അറസ്റ്റിലായത്. എന്നാല്‍, ചോദ്യം ചെയ്യലുകളില്‍ ഇവര്‍ നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ ഡെന്നിസ് നിരന്തരം ബലാല്‍സംഗം ചെയ്തിരുന്നു. കൂടാതെ പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി വില്‍ക്കുകയും ചെയ്തു. മറ്റനേകം പെണ്‍കുട്ടികളെയും ഇവര്‍ വീട്ടിലേക്ക് കൊണ്ട്‌വന്ന് ബലാല്‍സംഗം ചെയ്തിരുന്നതായും കുട്ടികള്‍ക്ക് വിതരണം ചെയ്ത കപ്പ് കേക്കുകളില്‍ ഭര്‍ത്താവിന്റെ ശുക്ലം കലര്‍ത്തിയിരുന്നതായും അധ്യാപിക വെളിപ്പെടുത്തി. ഈ വാർത്ത പുറത്തു വന്നതിനു പിന്നാലെ ചില കുട്ടികള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സലിംഗ് നടത്തേണ്ടി വന്നു. ചില രക്ഷിതാക്കള്‍ക്കും മാനസിക പ്രശ്‌നങ്ങളുണ്ടായി. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ദമ്പതിമാർക്ക് കടുത്ത ശിക്ഷ വിധിക്കുന്നതെന്ന് ലൂസിയാന ജഡ്ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button