Latest NewsSaudi ArabiaNewsInternationalGulf

സൗദിയിൽ പള്ളികളിലും സർക്കാർ ഓഫീസുകളിലും ഷോർട്‌സ് ധരിക്കുന്നതിന് വിലക്ക്: നിയമലംഘകർക്ക് കർശന ശിക്ഷ

ജിദ്ദ: സൗദിയിൽ പള്ളികളിലും സർക്കാർ ഓഫീസുകളിലും ഷോർട്സ് ധരിക്കുന്നതിന് വിലക്ക്. നിയമലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവർക്ക്  250 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ചുമത്തും. പുതിയ തീരുമാനത്തോടെ പൊതു മര്യാദ ലംഘനങ്ങളുടെ പട്ടികയിലുള്ള നിയമലംഘനങ്ങളുടെ എണ്ണം 20 ആയി ഉയർന്നു. നേരത്തെ ഇത് 19 എണ്ണമായിരുന്നു ഉണ്ടായിരുന്നത്.

Read Also: ഇതിന്റെ മുന്നിൽ ഇ ബുൾ ജെറ്റ് ഒക്കെ എന്ത് !: ഹെലികോപ്റ്ററായ നാനോ കാർ വിവാഹ ആഘോഷങ്ങളിൽ താരമാകുന്നു

അതേസമയം മസ്ജിദുകൾക്കും സർക്കാർ ഓഫീസുകൾക്കും പുറത്ത് പൊതുസ്ഥലങ്ങളിൽ ഷോർട്‌സ് ധരിക്കുന്നത് പിഴ ലഭിക്കുന്ന നിയമ ലംഘനമല്ല. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് രാജകുമാരന്റെ അംഗീകാരത്തോടെ 2019 നവംബറിലാണ് പൊതു മര്യാദ സംരക്ഷണ നിയമാവലി പ്രാബല്യത്തിൽ വന്നത്.

ജനവാസ കേന്ദ്രങ്ങളിൽ ഉച്ചത്തിൽ സംഗീതം വെക്കൽ, വളർത്തുമൃഗങ്ങളുടെ മാലിന്യങ്ങൾ നീക്കം ചെയ്യാതിരിക്കൽ, സഭ്യതക്ക് നിരക്കാത്ത വസ്ത്രങ്ങൾ ധരിക്കൽ, അസഭ്യമായ പെരുമാറ്റം തുടങ്ങിയവയാണ് നിയമാവലിയിൽ നിർണയിച്ച നിയമ ലംഘനങ്ങൾ. 6000 റിയാൽ വരെ ഇവയ്ക്ക് പിഴ ലഭിക്കും.

Read Also: വിമാനത്തിനുള്ളിൽ യാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പുമായി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button