Latest NewsIndiaNews

പഞ്ചാബ് തെരഞ്ഞെടുപ്പ് 2022: അവസാന ഘട്ട പ്രചാരണത്തിനിടെ സംഘർഷം, അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ഛന്നിക്കും, കോൺഗ്രസ് സ്ഥാനാർത്ഥിയും ഗായകനുമായ സിദ്ദു മൂസെവാലയ്ക്കും എതിരെ പൊലീസ് കേസ് എടുത്തു.

ദില്ലി: പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണത്തിനിടെ നടന്ന സംഘർഷത്തിൽ അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു. കരംജിത്ത് സിംഗ് (34) ആണ് സംഘർഷത്തിനിടെ മരിച്ചത്. പരസ്യപ്രചാരണത്തിന് പിന്നാലെ കോൺഗ്രസ് – അകാലിദൾ പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ കുത്തേറ്റ ഇയാൾ ചികിത്സയിൽ ആയിരുന്നു. സംഭവത്തിൽ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസ് എടുത്തു.

Also read: ട്രാഫിക് സിഗ്നലുകളിൽ നിന്ന് 230-ലധികം ബാറ്ററികൾ മോഷ്ടിച്ച ദമ്പതികൾ ഒടുവിൽ പിടിയിൽ

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ഛന്നിക്കും, കോൺഗ്രസ് സ്ഥാനാർത്ഥിയും ഗായകനുമായ സിദ്ദു മൂസെവാലയ്ക്കും എതിരെ പൊലീസ് കേസ് എടുത്തു. മാനസ മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിച്ചതിന് ശേഷവും ഇവർ പൊതുയോഗം സംഘടിപ്പിച്ചതിനാണ് കേസ്. സംഭവത്തിൽ ആം ആദ്മി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സർക്കാർ സംവിധാനങ്ങളെ ഛന്നി ദുരുപയോഗം ചെയ്യുകയാണെന്ന് ആം ആദ്മി ആരോപിച്ചു.

അതേസമയം, പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. ഒരു മാസത്തിലേറെ കാലം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നലെ വൈകിട്ടോടെ തിരശ്ശീല വീണു. ഇന്ന് നിശബ്ദ പ്രചാരണം ഉണ്ടാകും. സംസ്ഥാനത്ത് ഇത്തവണ ശക്തമായ മത്സരമാണ് അരങ്ങേറുക. പാർട്ടികളുടെ അടിയൊഴുക്കുകള്‍ ജനവിധി നിശ്ചയിക്കുമെന്ന് വിദഗ്ധർ വിലയിരുത്തി. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വിലയിരുത്തലുകൾ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button