കുവൈത്ത് സിറ്റി: കുവൈത്തിൽ പള്ളികളിലെ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഫെബ്രുവരി 20 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കും, ദിനം തോറുമുള്ള മറ്റു പ്രാർത്ഥനകൾക്കുമായി പള്ളികളിലെത്തുന്നവർക്ക് സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കും. ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഔകാഫ് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബദ്ർ അൽ ഒറ്റയ്ബിയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. പള്ളികളിലെത്തുന്ന വിശ്വാസികൾക്ക് മാസ്‌കുകളുടെ ഉപയോഗം, സ്വന്തമായുള്ള നിസ്‌കാരപ്പായകളുടെ ഉപയോഗം തുടങ്ങിയ മുൻകരുതൽ നിർദ്ദേശങ്ങൾ തുടരുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.
Post Your Comments