Latest NewsKeralaNews

‘ചില പിശകുകളുണ്ട്’: വിവാദ കുറിപ്പ് പിൻവലിച്ച് കെഎസ്ഇബി ചെയര്‍മാന്‍

തിരുവനന്തപുരം: വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കെഎസ്ഇബി ബോര്‍ഡ് ചെയര്‍മാന്‍ ബി അശോക്. വൈദ്യുതി ബോര്‍ഡിനെയും ജീവനക്കാരെയും കുറിച്ച് ബോര്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയ വിവാദ കുറിപ്പാണ് പിന്‍വലിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള സൂചനയും ബോര്‍ഡിലെ ജീവനക്കാരുടെ സംഘടനകള്‍ക്കെതിരായ ആരോപണങ്ങളും കുറിപ്പില്‍ ഉണ്ടായിരുന്നു. ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ച സാഹചര്യത്തിലും തിരക്കില്‍ തയ്യാര്‍ ചെയ്ത കുറിപ്പില്‍ ചില പിശകുകള്‍ ഉള്ളതിനാലും തന്റെ  പ്രതികരണം പിന്‍വലിക്കുന്നുവെന്ന് അശോക് തന്നെയാണ് ബോര്‍ഡിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

കുറിപ്പിന്റെ പൂർണരൂപം :

ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ കുറിപ്പ്.
ഫെബ്രുവരി 14 ലെ എന്റെ ഫെയ്സ്ബുക്ക് പ്രതികരണം, ഉന്നയിച്ച വിഷയങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ച സാഹചര്യത്തിലും തിരക്കിൽ തയ്യാർ ചെയ്ത കുറിപ്പിൽ ചില പിശകുകളുള്ളതിനാലും പിൻവലിക്കുന്നു.
ഡോ. ബി.അശോക് ഐ എ എസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button