പീരുമേട് : കുമളിയില്‍ രണ്ടിടങ്ങളിലായി നടത്തിയ പൊലീസ് റെയ്ഡില്‍ വന്‍ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി. കുമളി റോസാ പൂക്കണ്ടം സ്വദേശകളായ പുതുപ്പറമ്പില്‍ ജലാലുദീന്‍(54) റഫീക്ക് ഹൗസില്‍ അബ്ദുല്‍ റസാക്ക് (42) എന്നിവരാണ് പൊലീസ് പിടിയിലായത്.
15 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ ആണ് പിടികൂടിയത്. റോസാ പൂക്കണ്ടത്ത് ജലാലുദീന്റെ കടയില്‍ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായി പൊലീസിന് കിട്ടിയ രഹസ്യ വിവരമനുസരിച്ച് കുമളി സി.ഐ.ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
Read Also : വിവാഹ വിശേഷം കൊട്ടിഘോഷിക്കാൻ താൽപ്പര്യമില്ല: രണ്ടുപേരുടെയും രണ്ടാം വിവാഹം ആണെന്ന് അഞ്ജലി
എസ്.ഐമാരായ സലിം രാജ്, ബിജു മാത്യു, എ.എസ് സുബിന്‍, സി.പി.ഒ.മാരായ ബിബിന്‍ ബാബു, ഷാജു, ഷാജി, രമേശ്, സിബി,ജോജി, സിയാദ്, ജിഷ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post Your Comments