ഒഡീഷ: ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ ഒറ്റയ്ക്ക് ധീരമായി നേരിട്ട് കാട്ടിലേക്ക് തന്നെ കടത്തിവിട്ട വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആക്രമിക്കാനായി ഓടിയടുത്ത ആനയെ തീപ്പന്തം കാണിച്ച് ഭയപ്പെടുത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പിന്തിരിപ്പിച്ചത്. കാട്ടാനയെ കണ്ട് ഭയന്ന് നാട്ടുകാര്‍ ഓടിമറയുന്നതും എന്നാൽ ഭയന്ന് പിന്മാറാതെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ആനയെ നേരിടുന്നതുമായ ദൃശ്യങ്ങളാണ് സുശാന്ത നന്ദ ഐഎഫ്എസ് പങ്കുവെച്ച വിഡിയോയിൽ ഉള്ളത്.
ഒഡീഷയിലെ റായ്‌റഖോള്‍ ഫോറസ്റ്റ് ഡിവിഷന്‍ പരിധിയ്ക്കടുത്തുള്ള ജനവാസ കേന്ദ്രത്തിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ജനവാസകേന്ദ്രത്തില്‍ വിള നശിപ്പിക്കാന്‍ എത്തിയ കാട്ടാനയെ തീപ്പന്തം ഉപയോഗിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥനായ ചിതാ രഞ്ജന പ്രതിരോധിച്ചത്.
ചിതാ രഞ്ജന ധൈര്യസമേതം ആനയെ നേരിടുന്നത് കണ്ട് നാട്ടുകാരും തീപ്പന്തവുമായി കൂടെ കൂടുന്നത് ദൃശ്യങ്ങളിൽ കാണാം. മുന്നോട്ടുവരാന്‍ മടിച്ച് കാട്ടാന പിന്തിരിയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. തീപ്പന്തം കാണിച്ച് ആനയെ ഭയപ്പെടുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്.
Salutation to this Forest Guard from Rairakhol Forest Divison, Odisha. Mr Chita Ranjana’s action is the epitome of hard work our field staff do in the face of adversity.
Stands his ground alone and chases the crop raiding tusker. pic.twitter.com/yY5CkOSUJk— Susanta Nanda IFS (@susantananda3) February 17, 2022
Post Your Comments