KeralaLatest NewsNews

ട്വന്റി 20 പ്രവർത്തകന്റെ മരണം: ഉത്തരവാദി സിപിഎമ്മെന്ന് വിഡി സതീശന്‍

തിരുവനന്തപുരം : കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ദീപുവിനെ മര്‍ദ്ദിച്ചത് സിപിഎം നേതാക്കളുടെ മുന്നില്‍ വെച്ചാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ക്രൂരമായ മര്‍ദ്ദനമാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിക്കൊന്നതാണ്. പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് ശേഷം സര്‍ക്കാരിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പോഷക സംഘടനാ നേതാക്കള്‍ക്കുമുള്ള ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും അവസാനത്തെ രക്തസാക്ഷിയാണ് ദീപുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Read Also  :  മുംബൈ ഡ്രസിംഗ് റൂമില്‍ രഹാനെയെ പോലൊരു മികച്ച താരമുള്ളത് മഹത്തരമാണ്: അമോൽ മജുംദാ

ശനിയാഴ്ചയാണ് കിഴക്കമ്പലത്ത് വെച്ച് ദീപുവിന് മര്‍ദ്ദനമേറ്റത്. സ്ട്രീറ്റ് ലൈറ്റ് പദ്ധതി വിഷയത്തില്‍ എം.എല്‍.എ ശ്രീനിജന്‍ തടസ്സം നിൽക്കുന്നുവെന്ന് ആരോപിച്ച് ട്വന്റി 20 വിളക്കണയ്ക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിനിടെയാണ് സി.പി.എം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കിഴക്കമ്പലം സ്വദേശികളായ പറാട്ടുവീട് സൈനുദീന്‍ സലാം, പറാട്ടു ബിയാട്ടു വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍, നെടുങ്ങാടന്‍ വീട്ടില്‍ ബഷീര്‍, അസീസ് വലിയപറമ്പില്‍ എന്നിവരാണ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button