CricketLatest NewsNewsSports

രഞ്ജിട്രോഫിയിൽ മേഘാലയയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ ലീഡ്

മുംബൈ: രഞ്ജിട്രോഫിയിൽ മേഘാലയയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ 500 കടന്നു. ഓപ്പണര്‍മാര്‍ രണ്ടുപേര്‍ സെഞ്ച്വറിയും മധ്യനിരക്കാര്‍ രണ്ടുപേര്‍ അര്‍ദ്ധശതകവും കണ്ടെത്തിയ മത്സരത്തില്‍ മേഘാലയ ബൗളർമാരെ ടി20 ശൈലിയിൽ അടിച്ചു തകർക്കുകയായിരുന്നു കേരളം. 140.4 ഓവറിൽ 505 റൺസെടുത്താണ് കേരളം ഇന്നിങ്സ് അവസാനിപ്പിച്ചത്.

ഇതോടെ, ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ മേഘാലയയ്ക്ക് വേണ്ടത് 357 റൺസാണ്. ഒന്നാം ഇന്നിങ്സിൽ മേഘാലയ 40.4 ഓവറിൽ 148 റൺസിന് പുറത്തായിരുന്നു. ഓപ്പണര്‍മാരുടെ തകർപ്പൻ പ്രകടനമാണ് കേരളത്തിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. പൊന്നന്‍ രാഹുലും രോഹന്‍ കുന്നുമ്മേലും സെഞ്ച്വറി നേടിയപ്പോള്‍ നായകന്‍ സച്ചിന്‍ ബേബിയും വാത്സല്‍ ഗോവിന്ദും അര്‍ദ്ധശതകങ്ങളും നേടി. 239 പന്തില്‍ 147 റണ്‍സാണ് പൊന്നന്‍ രാഹുല്‍ നേടിയത്.

Read Also:- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെണ്ടയ്ക്ക!

17 ബൗണ്ടറിയും ഒരു സിക്‌സറും പറത്തി. ബോറയുടെ പന്തില്‍ ചൗധരി പിടിച്ചാണ് പൊന്നന്‍ രാഹുല്‍ പുറത്തായത്. രോഹന്‍ കുന്നുമ്മേല്‍ 97 പന്തില്‍ 107 റണ്‍സ് നേടിയപ്പോൾ നായകന്‍ സച്ചിന്‍ബേബി 113 പന്തില്‍ ആറ് ബൗണ്ടറിയോടെ 56 റണ്‍സ് എടുത്തു. വാത്സല്‍ ഗോവിന്ദ് 76 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. 147 പന്തുകളില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറും ഗോവിന്ദ് പറത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button