Latest NewsNewsLife Style

ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് ഉലുവ കുതിർത്ത് കഴിക്കാം!

ഭക്ഷണ സ്വാദിൽ ഒഴിച്ചു കൂടാത്ത ഒന്നാണ് ഉലുവ. കറികളിലും, സലാഡിലും നമ്മൾ ഉലുവ ചേർക്കാറുണ്ട്. എന്നാൽ സ്വാദ് വർദ്ധിപ്പിക്കുന്നതിനപ്പുറം ഏറെ ഔഷധഗുണങ്ങളുള്ളതാണ് ഉലുവ. പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ്, ആൽക്കലോയ്ഡുകൾ എന്നിവ ഉലുവയിൽ അടങ്ങിയിരിക്കുന്നു. അസിഡിറ്റി പ്രശ്‌നമുള്ള ആളുകൾ ഇതൊഴിവാക്കാൻ എല്ലാ ദിവസവും രാവിലെ ഒരു ടീസ്പൂൺ കുതിർത്ത ഉലുവ കഴിക്കുന്നത് ഗുണം ചെയ്യും. സൗന്ദര്യസംരക്ഷണം മുതൽ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ.

കുതിർത്ത ഉലുവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ സഹായിക്കും. ഇൻസുലിൻറെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഉലുവ മുളപ്പിച്ചും കഴിക്കാം. മുളപ്പിച്ച ഉലുവയാണ് കഴിക്കുന്നതെങ്കിൽ പോഷകങ്ങൾ ഇനിയും കൂടും.

ആർത്തവവുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകൾ കുറയ്ക്കാൻ ഉലുവ സഹായിക്കും. ആർത്തവവിരാമവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസികനിലയിലെ വ്യതിയാനങ്ങൾക്കും ഇത് ഫലപ്രദമാണ് എന്ന് പറയപ്പെടുന്നു. ആർത്തവം ആരംഭിക്കുന്ന കാലത്തും, ഗർഭകാലത്തും സ്ത്രീകൾക്ക് ഇരുമ്പിന്റെ അപര്യാപ്തത അനുഭവപ്പെടാറുണ്ട്. ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇരുമ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്താൻ സഹായിക്കും.

കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ മികച്ച പരിഹാരമാണ് ഉലുവ. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ തീർച്ചയായും ഉലുവ കുതിർത്തോ മുളപ്പിച്ചോ കഴിക്കാൻ ശ്രമിക്കണം. ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കോളസ്ട്രോൾ ഉദ്പാദനം നിലനിർത്താൻ ഉലുവയ്ക്ക് കഴിയും.

Read Also:- കിയ മോട്ടോഴ്സിന്റെ കാരെന്‍സ് വിപണിയിൽ അവതരിപ്പിച്ചു

ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഉലുവയ്ക്ക് കഴിവുണ്ട്. അസിഡിറ്റി മൂലമുണ്ടാകുന്ന നെഞ്ചെരിച്ചിൽ തടയാനും ഭക്ഷണത്തിൽ ഒരു സ്പൂൺ ഉലുവ ചേർക്കുന്നത് സഹായിക്കും. കൂടാതെ ഉലുവയിലെ ഗാലക്ടോമാനൻ എന്ന ഘടകം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button