ബെംഗളൂരു : സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ കോളേജിൽ കയറ്റാത്തതിൽ പ്രതിഷേധിച്ച് ബജ്റംഗാദൾ പ്രവർത്തകർ. വിജയപുരയിലെ പിയുസി കോളേജിലാണ് സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ അധികൃതർ തടഞ്ഞത്. കോളേജിൽ കയറണമെങ്കിൽ സിന്ദൂരം നീക്കണമെന്നും അല്ലെങ്കിൽ തിരിച്ചുപോകണമെന്നും അധികൃതർ പറഞ്ഞു. ഇതോടെയാണ് ബജ്റംഗാദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഇവർക്ക് പിന്തുണയുമായി ശ്രീരാമസേന സ്ഥാപകൻ പ്രമോദ് മുത്തലിക്കും രംഗത്തെത്തി.
സിന്ദൂരം മത ചിഹ്നമല്ലെന്നും രാജ്യത്തെ സാംസ്കാരത്തിന്റെ ഭാഗമാണെന്നും അതിനാൽ, വിദ്യാലയങ്ങളിൽ നിരോധിക്കപ്പെടരുതെന്നും മുത്തലിക്ക് പറഞ്ഞു. സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗാമായ സിന്ദൂരം സ്ത്രീയും പുരുഷനും ഉപയോഗിക്കുമെന്നും അതുകൊണ്ട് വിദ്യാർഥിയെ തടഞ്ഞ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുത്തലിക്ക് ആവശ്യപ്പെട്ടു.
Read Also : ആ കാരണങ്ങൾ കൊണ്ടാണ് അര്‍ജുന്റെ കളി കാണാന്‍ ഞാന്‍ പോവാത്തത്: സച്ചിൻ
അതേസമയം, കർണാടക സർക്കാർ നടത്തുന്ന മൗലാനാ ആസാദ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളടക്കമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ്, കാവി ഷാൾ, മറ്റ് മതചിഹ്നങ്ങൾ എന്നിവ നിരോധിച്ചു. ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് മന്ത്രാലയം സെക്രട്ടറി മേജർ പി. മണിവന്നൻ പുറപ്പെടുവിച്ച ഉത്തരവിലാണ് നിരോധനത്തെ കുറിച്ച് അറിയിച്ചത്. കർണാടക ഹൈക്കോടതി ഇത്തരം മതചിഹ്നങ്ങൾ സ്കൂളുകളിൽ നിരോധിച്ചതിനാൽ ന്യൂനപക്ഷ സ്കൂളുകളിലും നിയമം ബാധകമാണെന്ന്
ഉത്തരവിൽ പറയുന്നു.
Post Your Comments