അലിഗഢ് : കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഒരു കോളേജിലും ഹിജാബ് ധരിക്കുന്നത് നിരോധിച്ച് അധികൃതർ. അലിഗഢിലെ ഡിഎസ് കോളേജിലാണ് വിദ്യാർഥികള്‍ ഹിജാബ് ധരിച്ച് കോളേജിലെത്തുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.
വിദ്യാര്‍ഥികളെ മുഖം മറച്ചുകൊണ്ട് കോളേജ് ക്യാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ രാജ് കുമാര്‍ വര്‍മ പറഞ്ഞു. ക്യാമ്പസില്‍ ഹിജാബും കാവി ഷാളും അനുവദിക്കില്ലെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.
കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അനുമതി നിഷേധിക്കുന്നതിനെതിരെ അടുത്തിടെ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. കര്‍ണാടകയിലെ വിദ്യാര്‍ഥിനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബുര്‍ഖയും ഹിജാബും ധരിച്ചായിരുന്നു ഇവിടെ വിദ്യാര്‍ഥിനികള്‍ പ്രതിഷേധിച്ചത്.
Post Your Comments