ThiruvananthapuramAsiaLatest NewsKeralaNattuvarthaNews

വീട്ടമ്മയെയും യുവാവിനെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഭക്ഷണത്തിൽ വിഷം കലർത്തി കഴിച്ച ശേഷം ഇരുവരും ജനൽകമ്പിയിൽ തൂങ്ങിയെന്നാണ് പോലീസ് നിഗമനം

തൃശ്ശൂർ: നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ്‌ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ടാണ് കാര്യാട്ടുകര സ്വദേശിനി സംഗീത (26) യെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് സുനിൽ തൃശ്ശൂർ വെസ്റ്റ് പോലീസിനെ സമീപിച്ചത്. പരാതിയെ തുടർന്ന് യുവതിയുടെ ഫോൺനമ്പർ ഉപയോഗിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിനൊപ്പം നഗരത്തിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി. ഈ പരിശോധനയിലാണ് സ്വകാര്യ ഹോട്ടലിലെ മുറിയിൽ സംഗീതയെയും ഒളരിക്കര മണിപ്പറമ്പിൽ ജിമ്മിയുടെ മകൻ റിജോ(26)യെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചയോടെയാണ് സംഗീതയും റിജോയും നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം. ഭക്ഷണത്തിൽ വിഷം കലർത്തി കഴിച്ച ശേഷം ഇരുവരും ജനൽകമ്പിയിൽ തൂങ്ങിയെന്നാണ് പോലീസ് നിഗമനം. സംഗീതയ്ക്ക് മൂന്ന് മക്കളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button