KozhikodeNattuvarthaLatest NewsKeralaNews

കോഴിക്കോട് നിരോധിത മയക്കുമരുന്നുമായി യുവതി പിടിയിൽ

കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. ചങ്ങരോത്ത് കുന്നോത്ത് ശരണ്യ(29)യാണ് പോലീസ് പിടിയിലായത്. തൊട്ടില്‍പ്പാലത്ത് വാടകയ്ക്ക് കഴിഞ്ഞ് വരികയാണ് ശരണ്യ. ഇവരില്‍ നിന്നും 740 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്കുമരുന്ന് വിതരണം ചെയ്യാനായി യുവതി എത്തുന്നുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു.

ഇതേതുടര്‍ന്ന് മൊകേരി ഭാഗത്ത് എസ്‌ഐയും സംഘവും നടത്തിയ പരിശോധനയിലാണ് മൊകേരി ടാക്കീസിന് സമീപത്തു നിന്നും യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. എസ്ഐ ബാബു, എഎസ്ഐ മനോജ്, എസ്‌സിപിഒ രജനി, ഡ്രൈവര്‍ അജേഷ് എന്നിവരടങ്ങി സംഘമാണ് യുവതിയെ പിടികൂടിയത്.

രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം

പ്രതിയെ നാദാപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. പ്രദേശത്ത് മയക്കുമരുന്ന് സംഘം സജീവമാണെന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ടാഴ്ച മുമ്പ് ഊരത്ത് സ്വദേശി അന്‍വറിനെ രണ്ടേകാല്‍ കിലോ കഞ്ചവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button