Latest NewsNewsIndia

ഞങ്ങൾ അധികാരത്തിലെത്തിയാല്‍ ലഖിംപൂര്‍ ഖേരി കൊലപാതകത്തിന് കാരണക്കാരായവരെ തുറുങ്കിലടക്കും: അഖിലേഷ് യാദവ്

കര്‍ഷകരെ കൊലപ്പെടുത്തിയ മന്ത്രി പുത്രന് കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്.

ലഖ്‌നൗ: തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ലഖിംപൂര്‍ ഖേരി ആക്രമണ കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ ജയിലിലടക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ആശിഷ് മിശ്രയെ മാത്രമല്ല, അയാളെ സംരക്ഷിക്കുന്നവരെയും തുറുങ്കിലടക്കുമെന്നും അഖിലേഷ് പറഞ്ഞു. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കു നേരെ വാഹനമോടിച്ചുകയറ്റി നാല് കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ആശിഷ് മിശ്രയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഖിലേഷ് നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്.

‘കര്‍ഷകരെ കൊലപ്പെടുത്തിയ മന്ത്രി പുത്രന് കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വേണ്ട രീതിയിലല്ല ഈ കേസ് നടത്തിയത്. ഞങ്ങളുടെ സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വരുമെന്നും, അങ്ങനെ വരുമ്പോള്‍ കര്‍ഷകരുടെ ജീവന്‍ കുരുതി കൊടുത്തവരെ മാത്രമല്ല, അവരെ സംരക്ഷിക്കുന്നവരെയും ജയിലിലെത്തിക്കുന്ന തരത്തിലാവും സര്‍ക്കാര്‍ കേസ് നടത്തുകയെന്നും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു’- അഖിലേഷ് പറയുന്നു.

Read Also: ദേ​ശീ​യ​പാ​ത​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് യുവാക്കൾ : പൊലീസ് പരിശോധനയിൽ കഞ്ചാവ് പിടികൂടി

തന്റെ ഭരണകാലത്ത് സര്‍ക്കാരിന്റെ നിയമപാലനത്തെക്കുറിച്ച് നിരന്തരമായ ആക്രമണങ്ങള്‍ അഭിമുഖീകരിച്ചിരുന്ന അദ്ദേഹം, നിയമം കയ്യിലെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button