ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ൻ. ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണ് നരെയ്ന് അടിച്ചെടുത്തത്. 13 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ താരം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോര്‍ഡും പേരിലാക്കി.
നരെയ്ന്റെ ബാറ്റിംഗ് വെടിക്കെട്ടിൽ വിക്ടോറിയന്‍സ്, ചലഞ്ചേഴ്സ് മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍ മറികടന്നു. അഞ്ച് ഫോറും ആറ് സിക്സറുകളും നരെയ്ന് പറത്തി. നേരിട്ട ആദ്യ പന്തില്‍ റണ്‍ നേടാതെപോയ നരെയ്ന് തൊട്ടടുത്ത പന്തുകളില്‍ വെടിക്കെട്ടിന് തിരികൊളുത്തി. താരം പുറത്താകുമ്പോള്‍ 16 പന്തില്‍ 57 റണ്‍സ് നേടിയിരുന്നു.
Read Also:- ദിവസവും തുളസിയില ചായ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
ഐപിഎല്‍ 2022 സീസൺ ആരംഭിക്കാനിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പ്രതീക്ഷ നല്കുന്ന പ്രകടനമാണ് സുനില്‍ നരെയ്ന് പുറത്തെടുത്തത്. മെഗാതാരലേലത്തിന് മുമ്പ് നരെയ്നെ കെകെആര്‍ നിലനിര്‍ത്തിയിരുന്നു. ആന്ദ്രേ റസലും വരുണ്‍ ചക്രവര്‍ത്തിയുമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയ മറ്റ് താരങ്ങള്‍.
Post Your Comments